• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“ശബരിമല ശാന്തമാണ്, അത് നശിപ്പിക്കാനാണോ പോകുന്നത്?”, ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയ കെ സുരേന്ദ്രനോട് ഹൈക്കോടതി

By ANSA 11    January 11, 2019   
k-surendran-1

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന ജാമ്യ വ്യവസ്ഥ നീക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കെ സുരേന്ദ്രന് കോടതിയുടെ പരിഹാസം. ഇപ്പോള്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. അത് നശിപ്പിക്കാനാണോ അങ്ങോട്ട് പോകുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

 ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ അകറ്റിനിര്‍ത്തേണ്ടതുണ്ട് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനിടെയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ സുരേന്ദ്രനോട് ഇങ്ങനെ ചോദിച്ചത്.

ശബരിമല ദര്‍ശനത്തിനെത്തിയ മധ്യവയസ്‌കയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് കര്‍ശന ജാമ്യവസ്ഥകളുള്ളത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ടയില്‍ പ്രവേശിക്കാന്‍ പാടില്ല. രണ്ട് ലക്ഷം രൂപ കെട്ടിവച്ച് രണ്ച് ആള്‍ജാമ്യവുമടക്കം നല്‍കിയാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനായത്.



 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News