• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹൈക്കോടതി ഉത്തരവ്; കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു

By shahina tn    December 17, 2018   
ksrtc

കോഴിക്കോട്: കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഒരു താല്ക്കാലിക ജീവനക്കാരനും ഇന്നുമുതൽ ജോലിക്ക് ഉണ്ടാവരുതെന്ന് ഹൈക്കോടതി കെഎസ്ആർടിസിക്ക് കർശന നിര്‍ദ്ദേശം നൽകി. സമയം നീട്ടികൊണ്ടുപോകാനാണ് കെഎസ്ആർടിസിയുടെ ശ്രമമെങ്കിൽ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഒരു താല്ക്കാലിക ജീവനക്കാരൻ പോലും ഇന്നുമുതൽ സർവീസിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടു. നാളെ എംഡി സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ പുനഃപരിശോധനാഹര്‍ജി പരിഗണിക്കാനും കോടതി വിസമ്മതിച്ചു. വിധി നടപ്പിലാക്കുകയല്ലാതെ സർക്കാറിന് മുന്നിൽ മറ്റുവഴികളില്ല.

എന്നാൽ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി വിധിയിലൂടെ കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാമെന്നുള്ള പ്രതീക്ഷ അസ്തമിച്ചു. സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.

അതേസമയം വിധി നടപ്പിലാക്കാനുള്ള നടപടി കെഎസ്ആർടിസി ആരംഭിച്ചു. താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള അറിയിപ്പ് 93 യൂനിറ്റുകളിലേക്കും അയച്ചിട്ടുണ്ട്. ജീവനക്കാർക്ക് അനുകൂല കോടതി വിധി നേടാനായാൽ ഇവരെ തിരിച്ചെടുക്കുമെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News