• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വീട്ടില്‍ വളര്‍ത്തുന്ന തേനീച്ചകളുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു

By ANSA 11    January 12, 2019   
aleena

വീട്ടില്‍ വളര്‍ത്തുന്ന തേനീച്ചകളുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കല്‍ തേവര്‍മഠത്തില്‍ ബെന്നി-ഷൈജി ദമ്പതികളുടെ മകളായ അലീനയാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അലീന.

വ്യാഴാഴ്ച വൈകിട്ടാണ് അലീനയ്ക്ക് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയെ ഏറെക്കാലമായി വീട്ടില്‍ വളര്‍ത്തുന്നതിനാലും ഇടപഴകി പരിചയമുള്ളതിനാലും കുത്തേറ്റതില്‍ അപകടമെന്തെങ്കിലുമുണ്ടെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായില്ല. എന്നാല്‍ കുത്തേറ്റ് അല്‍പ്പനേരത്തിനുള്ളില്‍ കുട്ടിയുടെ ശരീരത്ത് നവീര്‍വീക്കമുണ്ടായി. ചുണ്ടിലും കഴുത്തിലുമാണ് തേനീച്ചയുടെ കുത്തേറ്റത്.

കുട്ടിയെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില് എത്തിച്ചെങ്കിലും അപ്പോഴേക്കും സ്ഥിതി വഷളാവുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും അലീന മരണപ്പെടുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ ഭാഗത്ത് നീര്‍വീക്കമുണ്ടായതോടെ കുട്ടിക്ക് ശ്വാസമെടുക്കാന്‍ കഴിയാതിരുന്നതും മരണത്തിലേക്കെത്താന്‍ കാരണമായി.

വീട്ടില്‍ തേനീച്ച കൃഷി നടത്തി പരിചയമുള്ളതിനാല്‍ ഇത് ഇത്രത്തോളം അപകടമാകുമെന്ന കാര്യത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് ബോധ്യമില്ലാതെപോയതാണ് അപകടത്തിലേക്ക് നയിച്ചത്. കൂടിനടുത്തെത്തി അലീനയെ തേനീച്ച കുത്തുകയായിരുന്നു. അല്‍മിനയാണ് അലീനയുടെ സഹോദരി.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News