• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജനരോഷം ഭയന്നാണ് വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്: മുല്ലപ്പള്ളി

By shahina tn    December 21, 2018   
Mullapally-Ramachandran

തിരുവനന്തപുരം: വനിതാമതിലിന് 50 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചിട്ട് ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് ഇപ്പോള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് ശക്തമായ ജനരോഷം ഭയന്നിട്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വനിതാമതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതിനായി സര്‍ക്കാരിന്റെ ഒറ്റ പൈസ പോലും ചെലവാക്കില്ലെന്നും നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞ സര്‍ക്കാര്‍തന്നെയാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാമതിലിന്റെ ചെലവിന് തുകമാറ്റിയ കാര്യം അറിയിച്ചത്. സ്ത്രീ സുരക്ഷക്കായി നീക്കിവച്ച തുകയാണ് വനിതാമതിലിനായി സര്‍ക്കാര്‍ ചെലവാക്കാന്‍ തുനിഞ്ഞത്. നിര്‍ഭയ ഹോമുകള്‍ പുനഃരുദ്ധരിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുക, വനിതാ പൊലീസുകാരെ നിയമിച്ച് പൊലിസ് സ്‌റ്റേഷനുകള്‍ നവീകരിക്കുക, സ്ത്രീകള്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കുക തുടങ്ങിയവയ്ക്കായി ബജറ്റില്‍ അനുവദിച്ച ഫണ്ട് മാര്‍ച്ചില്‍ ലാപ്‌സായി പോകുമെന്നും അതുകൊണ്ട് ഈ തുക വനിതാമതിലിന് വിനയോഗിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.

നമ്മള്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം പ്രളയാനന്തരമുള്ള കേരളത്തിന്റെ ഭീകരാവസ്ഥയാണ്. പ്രളയാനന്തരം കിടപ്പാടവും ഭൂമിയും നഷ്ടമായവര്‍, നിരാലംമ്പരായ കൃഷിക്കാര്‍, ഇവരെയൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കരളലിയിപ്പിക്കുന്ന ഈ ദുരന്തമുഖമല്ല മറിച്ച്വര്‍ഗീയമതില്‍ മാത്രമാണ് സര്‍ക്കാരിന്റെ അജണ്ട. പ്രളയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും നവകേരള സൃഷ്ടിക്ക് രൂപരേഖ തയ്യാറാക്കാതെ വര്‍ഗീയമതില്‍ കെട്ടാനുള്ള കല്ല് അന്വേഷിക്കുകയായിരുന്നു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ പണം കണ്ടെത്താന്‍ സാലറി ചലഞ്ച് ഉള്‍പ്പെടെ പാവപ്പെട്ടവരില്‍ നിന്നു പിടിച്ചു പറി നടത്തിയ സര്‍ക്കാരാണ് വനിതാ മതിലിന് കോടികള്‍ പൊടിക്കുന്നത് അപഹാസ്യമാണ്. ധാരാളിത്വത്തിന് പേരുകേട്ട സര്‍ക്കാര്‍ നികുതി ദായകന്റെ പണം കൊണ്ട് ധൂര്‍ത്ത് നടത്തുകയാണ്. വനിതാമതിലിന്റെ പേരിലുള്ള സര്‍ക്കാര്‍ നടപടിക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി തന്നെ രംഗത്തു വന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News