• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ഇനി ധൈര്യമായി സമ്മതിച്ചോ പിണറായി നിശ്ചയദാര്‍ഢ്യമുള്ള നേതാവ് തന്നെ’; ഗെയില്‍ പദ്ധതി വിജയിച്ചാല്‍ പിണറായിയെ അംഗീകരിക്കാം എന്ന സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

By Web Desk    January 21, 2019   
surendran

ഗെയില്‍ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടിവരും എന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ആയിരം ദിനങ്ങള്‍ക്കൊണ്ടാണ് സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ നാഴികകല്ലായി മാറുന്ന ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച വിവരം മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഇതോടെയാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കുന്നത്.

ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും പദ്ധതി ഫലപ്രദമായി വിജയിച്ചാല്‍ അദ്ദേഹത്തിന് അതൊരു നേട്ടമായിരിക്കും എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു. ദേശീയപാത വികസനമാണ് സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളിയായി സുരേന്ദ്രന്‍ പറയുന്നത്. ഒരു പ്രവചനത്തിനും മുതിരുന്നില്ലെന്നും ഇതില്‍ രണ്ടിലും വിജയിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്നും സുരേന്ദ്രന്‍ പറയുന്നു.

സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികള്‍ ( ഉടനെ വരുന്നത് ) ദേശീയപാതാ വികസനവും ഏഅഹഘ വാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് അതൊരു നേട്ടം തന്നെയായിരിക്കും. അതത്ര എളുപ്പമാവില്ലെന്നാണ് എന്റെ പക്ഷം. അതിനു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തി രെഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വിജയത്തിനു പിന്നില്‍ കേരളത്തിലെ മുസ്ലിം പൊളിറ്റിക്‌സിന്റെ സ്വാധീനം ചെറുതല്ല.

മുസ്ലിം ലീഗ് ഡഉഎ ല്‍ ആയിരുന്നെങ്കിലും മുസ്ലിം പൊളിറ്റിക്‌സിന്റെ വക്താക്കളായ ടഉജക, ജമാ അത്ത ഇസ്ലാമി, കാന്തപുരം സുന്നികള്‍ ,സോളിഡാരിറ്റി എന്നിവ ഇടതുപക്ഷത്തെയാണ് സഹായിച്ചത്. അതു വഴിയാണ് ഹിന്ദു വോട്ടിന്റെ നഷ്ടം അവര്‍ നികത്തിയത്.ദേശീയപാതാ വികസനത്തിനെതിരായ സമരത്തിനു പിന്നിലും, ഏഅഹ ഘ സമരത്തിനു പിന്നിലും ഈ മുസ്ലിം പൊളിറ്റിക്‌സാണ്.ആ സമരത്തിന്റെ ബുദ്ധികേന്ദ്രവും സാമ്പത്തിക സ്രോതസും ഈ ശക്തികളാണ്. അവരെ പിണക്കിക്കൊണ്ട് പിണറായി വിജയന് ഇത് രണ്ടിലും നിലപാടെടുക്കാനാകമോ? ഇനി അഥവാ അങ്ങനെ ഒരു ഉറച്ച നിലപാടെടുത്താല്‍ ഈ സംഘടിത ശക്തികള്‍ ഇടതു പക്ഷത്തിനു നല്‍കുന്ന പിന്തുണ എന്താകും? ഒരു പ്രവചനത്തിനും മുതിരുന്നില്ല ഇതില്‍ രണ്ടിലും വിജയിച്ചാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഡ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News