• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുളമ്പുരോഗ ചികിത്സയ്ക്കായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണം: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

By shahina tn    December 19, 2018   
Kulamb

കുളമ്പുരോഗം വ്യാപിക്കാതിരിക്കുന്നതിനും അടിയന്തിര ചികിത്സ നല്‍കുന്നതിനുമായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എംഎല്‍എയുടെ അധ്യക്ഷതയില്‍ അടൂരില്‍ ചേര്‍ന്ന വെറ്റിനറി ഡോക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പെഷല്‍ ടീമിനെ ചികിത്സയ്ക്കായി നിയോഗിക്കുന്നത് സംബന്ധിച്ച് നിവേദനം മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ ജീവഹാനി സംഭവിച്ച  കന്നുകാലികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന തുക അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബാബു എബ്രഹാം, ഡോ. ഹരികുമാര്‍, ഡോ. സായി പ്രസാദ്, ഡോ. ശുഭാ പരമേശ്വരന്‍, ഡോ ജൂലിയറ്റ് ബി. പിള്ള, ഡോ. ജി അനിത, ഡോ. കെ ജ്യോതിഷ് ബാബു, ഡോ. അനില്‍ ജി. മാമന്‍ എന്നിവര്‍ പങ്കെടുത്തു

Tags: Animal
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News