• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയി കണ്ടു !! പക്ഷേ കണ്ടിരിക്കാം ഈ ‘ഉഡായിപ്പ്’

By ANSA 11    January 12, 2019   
oru-caribbean-udayippu-1

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. ആ സിനിമയിലെ നമ്മുടെ ഉള്ളും കണ്ണും നിറച്ച സാമുവേല്‍ എന്ന നൈജീരിയക്കാരനെ നമ്മളാരും മറന്നു കാണാന്‍ സാധ്യതയില്ല. ആ സുഡാനി വീണ്ടും വരികയാണ്. ഇത്തവണ പക്ഷേ ഫുട്‌ബോള്‍ കളിക്കാനല്ലെന്നു മാത്രം. ഇച്ചിരി ഉഡായിപ്പുകളുമായാണ് പുള്ളിക്കാരന്‍ വരുന്നത്. യൂത്തിനിടയില്‍ കാണേണ്ട നല്ല മെസ്സേജുകള്‍ തരുന്ന സാധാരണ ഒരു നാടന്‍ മൂവിയാണ് ‘ഒരു കരീബിയന്‍ ഉഡായിപ്പ്’.ഇപ്പോള്‍ ഉള്ള യുവത്വം കണ്ടു മനസിലിക്കേണ്ട പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ചിത്രം യുവതീ യുവാക്കള്‍ മാത്രമല്ല എല്ലാവരും കണ്ടിരിക്കേണ്ടതാണ്.

സാമുവലിനൊപ്പം വിഷ്ണു വിനയ്, അനീഷ്.ജി.മേനോന്‍, വിഷ്ണു ഗോവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.ജോജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു കരീബിയന്‍ ഉഡായിപ്പ്. മൂന്ന് നായകന്മാര്‍ക്കായി മൂന്ന് നായികമാരും ചിത്രത്തിലുണ്ട്. മേഘ മാത്യു, മറീന മൈക്കിള്‍, നിഹാരിക എന്നിവരാണ് ഈ സിനിമയിലെ ആ മൂന്ന് നായികമാര്‍.

ഇവരെ കൂടാതെ ഋഷി പ്രകാശ്, ശ്രീജിത്ത് രവി, നന്ദന്‍ ഉണ്ണി, ദിനേശ് പണിക്കര്‍, ദേവന്‍, കൊച്ചു പ്രേമന്‍, ജാസി ഗിഫ്റ്റ്, കോട്ടയം പ്രദീപ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കഥയെ കുറിച്ച് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. മലയാള സിനിമ ഇന്നേ വരെ കാണാത്ത യമണ്ടന്‍ കഥയാണെന്നോ ഒന്നും പറയാന്‍ പറ്റുകയുമില്ല. പക്ഷെ, എവിടെയൊക്കെയോ നമ്മെ ഇഷ്ടപെടുത്തുന്ന ഒരുപാട് ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു നല്ല ചിത്രമാണിത്. തന്റെ ആദ്യ സിനിമയില്‍ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സാമുവേല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള അഭിനേതാക്കളും ഒട്ടും മോശമല്ല താനും.

ഒരു തവണ കണ്ടിരിക്കാം ഈ കുഞ്ഞു ചിത്രം.




 

Tags: kerala movie
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News