• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:37 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരീശന്റെ അനുഗ്രഹം നേടി കുമ്മനം മടങ്ങി

By Web Desk    March 15, 2019   
sabarimala

ശബരിമല : ശബരിമല ദർശനം പൂർത്തിയാക്കി കുമ്മനം രാജശേഖരൻ മടങ്ങി . വൈകിട്ട് ഏഴ് മണിയോടെ സന്നിധാനത്തു എത്തിയ കുമ്മനം പടി പൂജയ്ക്ക് ശേഷമാണ് ദർശനം നടത്തിയത്.

പമ്പ സ്നാനം നടത്തി പിതൃക്കൾക്ക് ബലി തർപ്പണം നടത്തിയാണ് കുമ്മനം രാജശേഖരൻ മല ചവിട്ടിയത്. പമ്പയിൽ എത്തിയ കുമ്മനത്തെ കണ്ടു ഭക്തർ തടിച്ചു കൂടി.

ശബരിമലയെ ചരിത്രത്തിൽ ഇല്ലാത്ത വിവാദത്തിൽ കൊണ്ടെത്തിച്ച യുവതി പ്രവേശന വിഷയത്തിൽ ആചാര സംരക്ഷണത്തിനായി ഭക്തർക്കൊപ്പം നിലകൊള്ളുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സന്നിധാനത്തു ദർശനം നടത്തിയ ശേഷം അദ്ദേഹം തന്ത്രിയെയും മേൽശാന്തിയേയും സന്ദർശിച്ചു .കുമ്മനത്തെ പൊന്നാട അണിയിച്ചാണ് തന്ത്രി കണ്ഠരര് രാജീവരര് സ്വീകരിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News