• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നേരിടേണ്ടിവന്നത് കടുത്ത അവഗണന; ആദ്യ സിനിമാനുഭവങ്ങള്‍ വിവരിച്ച് ടോവിനോ

By ANSA 11    January 11, 2019   
tovino

സിനിമകളില്‍ സ്ഥിരം നായകവേഷത്തില്‍ എത്തുന്നതിന് മുമ്പേ നേരിടേണ്ടിവന്നത് കടുത്ത അവഗണനയും പരിഹാസവുമാണെന്ന് നടന്‍ ടോവിനോ തോമസ്. സംവിധായകര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യാജന്മാരുണ്ട്. പണം വാങ്ങി അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നവരാണ് ഇവര്‍ എന്നും താരം പറഞ്ഞു.

‘ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചു. മുഖം കാണിച്ചതിനുശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോള്‍ അപ്പുറത്ത് .ചോറുണ്ട്, വേണമെങ്കില്‍ കഴിക്കടാ എന്ന് പറഞ്ഞവരുണ്ട്. മെയ്ക്കപ്പ് മാറ്റാന്‍ ടിഷ്യൂ ചോദിച്ചപ്പോള്‍ പൈപ്പുവെള്ളത്തില്‍ കഴുകിക്കളയടാ എന്നുപറഞ്ഞവരുണ്ട്’, ടോവിനോ പറഞ്ഞു.

അപമാനിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരുതരത്തില്‍ അതെല്ലാം ഊര്‍ജ്ജമായി. കഥ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞതിന് ചീത്തവിളി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അതെല്ലാം താന്‍ ഓര്‍ത്തുവയ്ക്കാറുണ്ട്. ആര്‍ക്കുമുള്ള മുന്നറിയിപ്പല്ല ഇതെന്നും അതുകൊണ്ട് അവരോട് മോശമായി പ്രതികാരം ചെയ്യണമെന്ന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News