• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അയോധ്യ കേസ്: സുപ്രിംകോടതി ഇന്ന് പരിഗണിക്കും

By ANSA 11    January 4, 2019   
8-2-18-ayodhya

ദില്ലി: അയോധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. അയോധ്യയിലെ തര്‍ക്ക സ്ഥലം മൂന്നായി വിഭജിച്ച 2010 ലെഅലഹബാദ് ഹൈക്കോടതി വിധിക്കെതിരായ 14 അപ്പീലുകളിലാണ് കോടതിയുടെ പരിഗണനയ്ക്കായി വരിക. ഇതിന് പുറമെ അയോധ്യയിലെ തര്‍ക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഇതോട് ഒപ്പം പരിഗണിക്കും....

അപ്പീലുകളിലും ഹര്‍ജിയിലും എന്ന് അന്തിമ വാദം ആരംഭിക്കുമെന്ന് ഇന്ന് വ്യക്തമാകും. അപ്പീലുകളില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ തവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കേസിലെ ചില കക്ഷികളും അയോധ്യ കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നടപടി അനന്തമായി വൈകിയാല്‍ ക്ഷേത്ര നിര്‍മ്മാണത്തിന് ഓഡിനന്‍സ് മാര്‍ഗ്ഗം തേടണം എന്ന് സംഘ പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News