• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താല്‍: കടകള്‍ക്കുനേരേ അക്രമം നടത്തിയവര്‍ക്കെതിരെ കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി

By ANSA 11    January 5, 2019   
merchants

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്കുനേരേ അക്രമം നടത്തിയവര്‍ക്കെതിരെ കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. അക്രമികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് നഷ്ടപരിഹാരതുക ഈടാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 8, 9 തിയ്യതികളിലെ പൊതുപണിമുടക്ക് ദിവസം കടകള്‍ തുറക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപാരികള്‍ക്ക് 10 കോടിയുടെ സാമ്പത്തിക നഷ്ടവും 100 കോടിയുടെ വ്യാപാര നഷ്ടവും സംഭവിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തുറക്കുന്ന കടകള്‍ക്ക് സുരക്ഷ ഒരുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും പരിപൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ കുറ്റപ്പെടുത്തി. അക്രമികളെ കാണിച്ചു കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ല. ഇവരെ മുഴുവന്‍ പിടികൂടണം. ഇതിനാവശ്യമായ ക്ലിപ്പിങ്ങുകള്‍ വ്യാപാരി സംഘടന നല്‍കും. പിടികൂടിയവര്‍ക്ക് ജാമ്യം ലഭ്യമാകുന്നതിന് മുമ്പ് തന്നെ ഇവരില്‍ നിന്നും സമ്പൂര്‍ണ നഷ്ടം ഈടാക്കുനുള്ള നടപടിയെടുക്കണം.

അക്രമം നടത്തിയവര്‍ക്കെതിരെ കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കും. ഇതിന് മുമ്പ് സര്‍ക്കാര്‍ തലത്തിലുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. ഹര്‍ത്താലിന് പിന്തുണ നല്‍കിയ ബിജെപിക്കെതിരെ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തില്‍ നിന്നും നസറുദ്ദീന്‍ ഒഴിഞ്ഞുമാറി.

8,9 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിനോട് ആഭിമുഖ്യമുണ്ട്. ന്യായവുമാണ്. സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലാകാറാണ് പതിവ്. കേരളത്തിന്റെ പ്രത്യേക സഹചര്യത്തില്‍ പണിമുടക്ക് ഒരുദിവസമായി ചുരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അതേസമയം അന്നേ ദിവസം കടകള്‍ സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി. സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

2019 ല്‍ ഹര്‍ത്താലുകളോട് സഹകരിക്കേണ്ടന്നത് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ ഏകകണ്ഠമായ തീരുമാനമാണ്. എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News