• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍സിയിലെ പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്ത് ഇന്നും നാന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങി

By shahina tn    December 22, 2018   
ksrtc

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കെഎസ്ആര്‍ടിസിയില്‍ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 400 ഓളം സര്‍വീസുകള്‍ ഇന്നും മുടങ്ങി. പ്രതിസന്ധി മുതലെടുത്ത് അന്യസംസ്ഥാന സ്വകാര്യ ബസ് ലോബികള്‍ ചാര്‍ജ്ജ്  വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം മേഖലയില്‍ 180ഉം എറണാകുളം മേഖലയില്‍ 170ഉം സര്‍വീസുകളാണ് മുടങ്ങിയത്.

രണ്ട് ദിവസം കൂടി പ്രതിസന്ധി തുടരാനാണ് സാധ്യത. അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചെത്തിച്ചും അധികസമയം ജോലി ചെയ്യിപ്പിച്ചുമാണ് ഇപ്പോള്‍ മിക്ക സര്‍വീസുകളും നടത്തുന്നത്. പിഎസ്‌സി വഴിയുള്ള നിയമന നടപടികള്‍ തുടരുകയാണ്. പുതുതായി ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥികള്‍ വിവിധ ഡീപ്പോകളിലും എത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കി ജോലിയില്‍ പ്രവേശിപ്പിക്കാനാണ് നീക്കം. ഇതോടെ നിലവിലെ സാഹചര്യം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരുമാനത്തില്‍ കുറവ് വന്നിട്ടില്ലെന്നതും ശ്രദ്ധേയമായി.

യാത്രക്കാര്‍ കൂടുതലുള്ള മേഖലകളിലേക്ക് സര്‍വീസുകള്‍ പുനഃക്രമീകരിച്ചതാണ് നേട്ടത്തിന് ഇടയാക്കിയത്. അതേസമയം കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും ക്രിസ്തുമസ് അവധിയും മുതലെടുത്ത് സ്വകാര്യ ബസ് ലോബികള്‍ ചാര്‍ജ് വര്‍ദ്ദിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അന്യസംസ്ഥാനത്ത് കഴിയുന്ന ധാരാളം മലയാളികളാണ് അവധി ദിനങ്ങളില്‍ സംസ്ഥാനത്ത് എത്തുക.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News