• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്നും അക്രമം; മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വിടിന് നേരെ ബോംബേറ്

By ANSA 11    January 4, 2019   
harthal-2

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനം സാധ്യമായതില്‍ പ്രതിഷേധിച്ചുള്ള അക്രമങ്ങള്‍ ഇന്നും തുരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. പേരാമ്പ്രയിലെ വീടിന് നേരെയാണ് രണ്ട് സ്റ്റീല്‍ ബോംബ് എറിഞ്ഞത്. ഇന്നലെ രാത്രി 12:45ഓടെയായിരുന്നു സംഭവം.  സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ പരക്കെ അക്രമങ്ങള്‍ നടന്നിരുന്നു. ബിജെപി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമികളെ പിടികൂടാനായി കേരള പൊലിസ് ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇതുപ്രകാരം എല്ലാ ജില്ലാ പൊലിസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News