• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

By ANSA 11    January 5, 2019   
suicide

കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കൊട്ടിയൂര്‍ പാല്‍ ചുരത്തെ കട്ടക്കയത്ത് സാബുവാണ് (50) ആത്മഹത്യ ചെയ്തത്. വാഴ കൃഷി ചെയ്തിരുന്ന സാബു കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടിന് സമീപം കൃഷി ചെയ്ത വാഴകള്‍ പാടെ നശിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കടബാധ്യത മൂലം മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു.

ഏതാനും മാസം മുന്‍പ് കൊട്ടിയൂരിലെത്തിയ കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിന് കടബാധ്യത സംബന്ധിച്ച് സാബു നിവേദനം നല്‍കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സാബു വിഷം കഴിച്ചത്. തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ആലീസാണ് മരിച്ച സാബുവിന്റെ ഭാര്യ. സാജന്‍, സബിത എന്നിവര്‍ മക്കളാണ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News