• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഊളം പാറയിലോ കുതിരവട്ടത്തോ പോകേണ്ടവരെയാണ് മന്ത്രിയാക്കുന്നത്; എംഎം മണിക്കെതിരെ വിവാദ പരാമര്‍ശവുമായി പികെ കൃഷ്ണദാസ്

By Web Desk    January 21, 2019   
PK

മന്ത്രി എംഎം മണിക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തിലുണ്ടായ പ്രളയത്തിനെക്കുറിച്ച് സംസാരിക്കവെയാണ് കൃഷ്ണദാസ് എംഎം മണിയെ വിമര്‍ശിച്ചത്. അണക്കെട്ട് തുറന്നിട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് അറിയാത്ത ഒരു മന്ത്രിയാണ് വിദ്യുച്ഛക്തി വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഊളമ്പാറയിലൊ കുതിരവട്ടത്തോ പോകേണ്ട ആളുകളെ മന്ത്രിയാക്കിയാല്‍ ഇങ്ങെയാണ് സംഭവിക്കുക. വെള്ളം എന്താ പ്രളയം എന്താ എന്നറിയാത്തയാളാണ് എംഎം മണി എന്നും കൃഷ്ണദാസ് പറഞ്ഞു.

പ്രളയത്തിന് ഉത്തരവാദി സര്‍ക്കാരാണ്. സര്‍ക്കാരിന്റെ അജ്ഞതയും അഹങ്കാരവുമാണ് പ്രളയത്തിന് കാരണം. എല്ലാ അണക്കെട്ടുകളും ഒരേ സമയം തുറന്നിട്ടാല്‍ ഇത്തരത്തില്‍ പ്രളയം വരില്ലെ എന്നും കൃഷ്ണദാസ് ചോദിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News