• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരുവര്‍ഷം ഒരുകോടി തൊഴില്‍ അവസരമെന്ന് മോദിയുടെ വാഗ്ദാനം; 2018 ല്‍ ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെപേര്‍ക്ക്

By ANSA 11    January 5, 2019   
mpdi-curtain-pti

ദില്ലി: ഇന്ത്യയില്‍ കഴിഞ്ഞ ഒരുവര്‍ഷം ഒരു കോടിയിലധികംപേര്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നുള്ള 91 ലക്ഷം പേര്‍ക്കും നഗരങ്ങളില്‍ താമസിക്കുന്ന 18 ലക്ഷം പേര്‍ക്കുമാണ് തൊഴില്‍ ഇല്ലാതായത്.

2017 ല്‍ 49.67 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2018 ആയപ്പോഴേക്കും ഇത് 39.7 കോടിയായി കുറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 7.4 ആണ് ഇപ്പോഴുള്ള തൊഴിലില്ലായ്മ നിരക്ക്.15 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. 88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കും തൊഴില്‍ ഇല്ലാതായി. 40 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചത്. മാസ ശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കൂലിപ്പണിക്കാര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ് തൊഴില്‍ നഷ്ടമായവരില്‍ കൂടുതല്‍. ഇവര്‍ തന്നെയാണ് നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും കൂടുതല്‍ അനുഭവിച്ചത്. ഒരു വര്‍ഷം ഒരു കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും എന്നതായിരുന്നു മോദിയുടെതെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് ഒരു കോടിയേറെപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തെ മോദി സര്‍ക്കാരിന്റെ പരാജയമായി മാത്രമെ വിലയിരുത്താന്‍ സാധിക്കൂ.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News