• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയില്‍ ഇന്ന് നടന്നത് ഗുണ്ടായിസം; രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി

By Web Desk    January 16, 2019   
kadakampally-surendran

സ്ത്രീകളെ ശബരിമലയില്‍ തടഞ്ഞത് പ്രാകൃതമായ നടപടിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ നടന്നത് ഗുണ്ടായിസമാണ്. പൊലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അക്രമികളുടെ പേക്കൂത്തിന് പൊലീസ് അവസരം ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്രതംപാലിച്ച് ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്ന നടപടി പ്രാകൃതവും നിയമവിരുദ്ധവുമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല. അത് ഒരുതരം ഗുണ്ടായിസമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിത്താതെ തിരിച്ചിറങ്ങേണ്ടി വന്ന യുവതികള്‍ നിരാഹാര സമരത്തിലാണ്. ദര്‍ശനം നടത്താനുള്ള അവസരം ഒരുക്കണം എന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്തും ഷാനിലയും നിരാഹാരമിരിക്കുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ദര്‍ശനത്തിനായി എത്തിയ ഇവരെ പൊലീസ് തിരിച്ചിറക്കിയത്.

കണ്ണൂരില്‍ നിന്നുള്ള ഒന്‍പതംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷാനിലയും പുലര്‍ച്ചയോടെ പമ്പയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇവരെ നീലിമലയില്‍ വച്ച് തടയുകയായിരുന്നു. ദര്‍ശനം നടത്താതെ തിരിച്ച് മടങ്ങാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസ് ഇടപെട്ട് ഇവരെ തിരിച്ചിറക്കുകയായിരുന്നു....

Read more at: http://www.reporterlive.com/2019/01/16/542204.html

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News