• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാമതില്‍: തിരുവനന്തപുരത്തും എറണാകുളത്തും മൂന്നു ലക്ഷം വീതം വനിതകള്‍ മതിലില്‍ അണിനിരക്കും

By shahina tn    December 18, 2018   
vanitha-mathil

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് വനിതാമതില്‍ സൃഷ്ടിക്കുന്നതിന് ജില്ലകളില്‍ സംഘാടക സമിതികളായി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ പുരോഗമിക്കുകയാണ്. 25നകം വാര്‍ഡുതല കമ്മിറ്റികള്‍ ചേരും. സമൂഹ മാധ്യമങ്ങളിലൂടെ വിപുലമായ  പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലകളില്‍ നിന്നും പങ്കെടുക്കേണ്ട വനിതകളുടെ എണ്ണവും അവര്‍ അണിനിരക്കേണ്ട സ്ഥലങ്ങളും തീരുമാനിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും വനിതാ മതില്‍ സംബന്ധിച്ച വിവരം കൈമാറുന്നതിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മൂന്നു ലക്ഷം വനിതകള്‍ മതിലിന്റെ ഭാഗമാവും. ജില്ലയില്‍ കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമവരെ 43.5 കിലോമീറ്റര്‍ നീളത്തിലാണ് മതില്‍ തീര്‍ക്കുക. കൊല്ലത്ത് ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ 58 കിലോമീറ്റര്‍ നീളത്തിലാണ് മതില്‍ തീര്‍ക്കുക. കൊല്ലത്ത് ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ 58 കിലോമീറ്റര്‍ നീളത്തിലാണ് മതില്‍ സൃഷ്ടിക്കുക. മൂന്നു ലക്ഷം വനിതകള്‍ പങ്കെടുക്കും. കൊല്ലത്ത് വാര്‍ഡ് തലത്തില്‍ വരെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ച് വിവരം കൈമാറുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ ഓച്ചിറ വരെ 97 കിലോമീറ്റര്‍ ദൂരത്തില്‍ നാലു ലക്ഷം വനിതകളെയാണ് അണിനിരത്തുക. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് 60,000 വീതം വനിതകളെ ആലപ്പുഴ ജില്ലയിലെ മതിലില്‍ പങ്കാളികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവോത്ഥാന സന്ദേശംജനങ്ങളിലെത്തിക്കാന്‍ രണ്ടു ലക്ഷം ലഘുലേഖകള്‍ പത്തനംതിട്ടയില്‍ വിതരണം ചെയ്യും.

എറണാകുളം ജില്ലയില്‍ കറുകുറ്റി മുതല്‍ അരൂര്‍ വരെ 49 കിലോമീറ്ററിലാണ് മതില്‍ തീര്‍ക്കുക. മൂന്നു ലക്ഷം വനിതകള്‍ മതിലില്‍ അണിനിരക്കും. ഇടുക്കി ജില്ലയില്‍ നിന്നുള്ള 45,000 സ്ത്രീകളും എറണാകുളത്തെ മതിലില്‍ പങ്കാളികളാവും. കറുകുറ്റി, നെടുമ്പാശേരി, ചെങ്ങമനാട്, ചൂര്‍ണിക്കര, കുമ്പളം പഞ്ചായത്തുകളിലൂടെയും അങ്കമാലി, ആലുവ, കളമശേരി, കൊച്ചി, മരട് നഗരസഭകളിലൂടെയുമാണ് എറണാകുളത്ത് മതില്‍ സൃഷ്ടിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തി മുതല്‍ കറുകുറ്റി വരെ 73 കിലോമീറ്റര്‍ വനിതാ മതില്‍ സൃഷ്ടിക്കും. മൂന്നു ലക്ഷം വനിതകള്‍  പങ്കാളികളാവും. പാലക്കാട് ജില്ലയില്‍ പുലാമന്തോള്‍ മുതല്‍ ചെറുതുരുത്തി വരെ 26 കിലോമീറ്ററാണ് മതില്‍ തീര്‍ക്കുക. വിശദമായി യോഗം ഇന്ന് (ഡിസംബര്‍ 18) നടക്കും.

മലപ്പുറം ജില്ലയില്‍ രാമനാട്ടുകര, മലപ്പുറം, പെരിന്തല്‍മണ്ണ വരെ 55 കിലോമീറ്റര്‍ നീളത്തിലാവും മതില്‍. 1.80 ലക്ഷം വനിതകള്‍ മതിലില്‍ പങ്കാളികളാവും. പ്രചാരണത്തിന്റെ ഭാഗമായി ബൈക്ക് റാലിയും കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്‌സരവും സംഘടിപ്പിക്കും.കോഴിക്കോട് ജില്ലയില്‍ 74 കിലോമീറ്റര്‍ നീളത്തിലുള്ള മതിലില്‍ മൂന്നു ലക്ഷം പേര്‍ പങ്കെടുക്കും. ഏഴു പഞ്ചായത്തുകള്‍, നാല് മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ പരിധിയിലൂടെയാണ് മതില്‍ സൃഷ്ടിക്കുക. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് ലക്ഷം വനിതകളാണ് മതിലിന്റെ ഭാഗമാവുക.

വയനാട് ജില്ലയില്‍ നിന്നുള്ള 35,000 സ്ത്രീകള്‍ കോഴിക്കോട് ജില്ലയില്‍ മതിലിന്റെ ഭാഗമാവും. മാനന്തവാടി, പനമരം ബ്‌ളോക്കുകളിലുള്ളവര്‍ വടകരയിലും കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്‌ളോക്കുകളിലുള്ളവര്‍ കോഴിക്കോട് മലാപറമ്പ്, തൊണ്ടയാട് ഭാഗങ്ങളിലും അണിനിരക്കും. കാസര്‍കോട് താലൂക്ക് ഓഫീസ് മുതല്‍ കാലിക്കടവ് വരെ ഒരു ലക്ഷം വനിതകള്‍ മതിലില്‍ അണിനിരക്കും.

നവോത്ഥാന മതിലിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനായി വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ഭവന സന്ദര്‍ശനവും വിളംബര ജാഥകളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ വനിതകളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News