• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
02:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സന്നിധാനത്തെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി

By ANSA 11    January 4, 2019   
kayal

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധവുമായി ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ദര്‍ശനം നടത്താനാകാതെ മടങ്ങി. പമ്പയില്‍ വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് തേനി സ്വദേശി കായല്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിയത്. കഴിഞ്ഞ ദിവസം രണ്ട് സത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ പമ്പയില്‍ താവളമുറപ്പിച്ചിരിക്കുകയാണ്.

ആദ്യം സ്ത്രീ വേഷത്തില സാരിയുടുത്ത് എത്തിയ കായലിനെ പ്രതിഷേധക്കാര്‍ ശ്രദ്ധിച്ചിരുന്നു. സംഘര്‍ഷസാധ്യത പരിഗണിച്ച് പിന്നീട് കായല്‍ വേഷം മാറ്റിയെങ്കിലും പ്രതിഷേധക്കാര്‍ ഇവരെ കടത്തിവിടാന്‍ തയ്യാറായില്ല. ട്രാന്‍സ്‌ജെന്‍ഡറാണെങ്കിലും കടത്തിവിടില്ലെന്ന നിലപാടില്ലായിരുന്നു പ്രതിഷേധക്കാര്‍. താന്‍ പതിനേഴ് വര്‍ഷമായി സ്ഥിരമായി മല ചവിട്ടുന്ന ആളാണ് എന്ന് കായല്‍ പറഞ്ഞുവെങ്കിലും ശബരമില കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കുകയായിരുന്നു. മലയിറങ്ങുകയായിരുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നതോടെ കായല്‍ തിരിച്ചു പോകാന് തയ്യാറാകുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് താന്‍ മടങ്ങുന്നതെന്ന് കായല്‍ പൊലീസിനെ അറിയിച്ചു. ഇതിനു മുന്‍പ് മല കയറാനെത്തിയ രണ്ട് ട്രാന്‍സ്‌ഡെന്‍ഡേര്‍സിനെ ആദ്യം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പൊലീസും അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഇവര്‍ മാധ്യമങ്ങളെ സമീപിച്ചിരുന്നു. പിന്നീട് രണ്ടുപേരും മല കയറുകയും ചെയ്തു. ഇന്നലെ ശ്രീലങ്കന്‍ സ്വദേശിനിയായ ശശികലയും മല കയറിയിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News