• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെപിസിസി പുന:സംഘടന: ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതില്‍ ചര്‍ച്ച പുരോഗമിക്കുന്നു

By ANSA 11    January 9, 2019   
kpcc2

ദില്ലി: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി കെപിസിസിയില്‍ ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ചര്‍ച്ച ആരംഭിച്ചു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച ആരംഭിച്ചത്.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ചര്‍ച്ച നീളാന്‍ കാരണം. അഴിച്ചുപണി നടത്തുന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിപരീതഫലം ചെയ്യുമെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ നിലപാട്. കെപിസിസി അധ്യക്ഷന് താത്പര്യമുള്ളവരെ ചേര്‍ത്ത് പുന:സംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം.

വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഉള്ളതിനാല്‍ വൈസ് പ്രസിഡന്റ് പദവി ഇനി കെപിസിസിയില്‍ ഉണ്ടാവില്ല. പുന:സംഘടനയെ തുടര്‍ന്ന് സ്ഥാനം പോകുന്ന ഡിസിസി അധ്യക്ഷന്‍മാരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാന്‍ നേരത്തെ തീരുമാനമായതാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News