• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പരിക്കേറ്റ യുവതി നാല് ദിവസമായി റെയില്‍വേ പ്ലാറ്റ് ഫോമില്‍

By Web Desk    March 15, 2019   
railway

തിരുവല്ല : പരുക്കേറ്റ് അവശയായ നിലയിലായ യുവതി നാല് ദിവസമായി കഴിഞ്ഞത് റെയില്‍വെ പ്‌ളാറ്റ്‌ഫോമില്‍. ആരും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ഒടുവില്‍ പോര്‍ട്ടര്‍ വിവരം അറിയിച്ചതോടെ പിങ്ക് പൊലീസ് ആശുപത്രിയിലാക്കി. രണ്ടാം പ്ലാറ്റ്‌ഫോമിലാണ് യുവതി അവശയായി കിടന്നത്. റെയില്‍വേ പൊലീസോ ജീവനക്കാരോ അവരെ ശ്രദ്ധിച്ചില്ല. പതിവ് പരിശോധനയ്ക്കായി പിങ്ക് പൊലീസ് വാഹനം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു പോര്‍ട്ടറാണ് അവരെ വിവരം അറിയിച്ചത്.

പൊലീസെത്തുമ്ബോള്‍ ഇവര്‍ തീരെ അവശയായിരുന്നു. ആഹാരം കഴിച്ചിട്ടും ദിവസങ്ങളായി. കണ്ണും കാലും മുറിവേറ്റു പഴുത്ത നിലയിലാണ്. തമിഴ് മാത്രം സംസാരിക്കുന്ന ഇവര്‍ ട്രെയിനില്‍ നിന്നു വീണതാണെന്നു സംശയിക്കുന്നു. 42 വയസ് തോന്നും. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിങ്ക് പൊലീസ് എസ്‌ഐ ടി.ജി.വിജയമ്മ, സിപിഒ ജിജികുമാരി എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് വരുത്തി ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News