• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷന് കയറാം, പ്രസവിച്ച് സ്ത്രീക്ക് കയറാനാകില്ല എന്ന് പറയുന്നത് അധര്‍മ്മമല്ലേ?’ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള അമൃതാനന്ദമയിയുടെ മുന്‍നിലപാട് ഇങ്ങനെ

By Web Desk    January 22, 2019   
amritha

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് അയ്യപ്പസംഗംമത്തില്‍ അമൃതാനന്ദമയി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യുവതീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു അമൃതാനന്ദമയിയുടെ പുത്തരികണ്ടത്തെ പ്രസംഗം. എന്നാല്‍  പ്രസംഗം. എന്നാല്‍ ബിജെപി നേതാക്കളെപ്പോലെ തന്നെ യുവതീ പ്രവേശന വിഷയത്തില്‍ അമൃതാനന്ദമയിയും പഴയ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു എന്നാണ് 2007  ലെ വാര്‍കത്താകുറിപ്പുകള്‍ വ്യക്തമാക്കുന്നത്.

2007ല്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ അമൃതാനന്ദമയി യുവതീ പ്രവേശനത്തെ അനുകൂലിച്ചായിരുന്നു സംസാരിച്ചിരുന്നത്. 2007 ആഗസ്ത് 25 ന് മലയാളമനോരമ ദിനപത്രത്തില്‍ ഇതേക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. ‘ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം: അമ്മ’ എന്ന തലക്കെട്ടോടെയാണ് പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതുകൊണ്ട് എന്താണ് കുഴപ്പം എന്നും അമൃതാനന്ദമയി ചോദിക്കുന്നു.

amritha

‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ? എങ്കില്‍ പുരുഷന് കയറാം, പ്രസവിച്ച സ്ത്രീക്ക് കയറാനാകില്ല എന്നു പറയുന്നത് അധര്‍മ്മമല്ലേ? സ്ത്രീ, പുരുഷ വ്യത്യാസമുള്ളതല്ല ഈശ്വര സങ്കല്‍പ്പം- അമൃതാനന്ദമയി പറഞ്ഞു. ആദ്യകാലത്ത് മലയും കാടും മൃഗങ്ങളുമൊക്കെയുള്ള സ്ഥലത്തു പോകാനുള്ള പ്രയാസം കൊണ്ടായിരിക്കാം സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാതിരുന്നത്. മാറിയ സ്ഥിതിയില്‍ മാറ്റം നല്ലതാണ്. ക്ഷേത്രങ്ങളില്‍ വിശ്വാസികളെയെല്ലാം കയറ്റണമെന്നാണ് എന്റെ സങ്കല്‍പ്പം’. ഇതായിരുന്നു അമൃതാനന്ദമയി അന്ന് വാര്‍ത്തസമ്മേളനത്തില്‍ പഞ്ഞത്.

മാതൃഭൂമി പത്രത്തിലും പ്രസ്തുത വാര്‍ത്ത വന്നിരുന്നു. ‘വിശ്വാസമുള്ളവര്‍ക്കെല്ലാം ക്ഷേത്രപ്രവേശനം നല്‍കണം- അമ്മ’ എന്ന തലക്കെട്ടോടെയാണ് അവര്‍ വാര്‍ത്ത നല്‍കിയത്. ‘ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തിന് പുരുഷന് കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്ക് കയറീക്കൂടാ എന്ന് അമ്മ ചോദിച്ചു. എന്റെ ഈശ്വര സങ്കല്‍പ്പത്തില്‍ സ്ത്രീ പുരുഷഭേദമില്ല എന്ന് അമ്മ പറഞ്ഞു’ എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്.

amritha

ശബരിമലയെ സംബന്ധിച്ച കോടതിവിധി ദൗര്‍ഭാഗ്യകരമായി എന്നാണ് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ അമൃതാനന്ദമയി പറഞ്ഞത്. തലമുറകളായി തുടരുന്ന ക്ഷേത്രസങ്കല്‍പ്പങ്ങള്‍ പാലിക്കപ്പെടണം എന്നും പ്രതിഷ്ഠാസങ്കല്‍പ്പ ങ്ങളെ അവഗണിക്കുന്നത് ശരിയല്ല എന്നുമാണ് അവര്‍ പറഞ്ഞത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News