• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ശതം സമര്‍പ്പയാമി’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയതിനെതിരെ ശബരിമല കര്‍മ്മസമതി നിയമനടപടിക്കൊരുങ്ങുന്നു

By Web Desk    January 21, 2019   
sasikala

ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലിലായവരെ രക്ഷിക്കാന്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത് ശതം സമര്‍പ്പയാമിയിലേക്ക് ലഭിക്കേണ്ട തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ശബരിമല കര്‍മസമിതി. ധര്‍മ്മയോദ്ധാക്കള്‍ക്ക് ഒരു സ്‌നേഹാശ്ലേഷം എന്ന പേരിലാണ് ജയിലില്‍ കഴിയുന്നവരെ പുറത്തിറക്കാനായി ശബരിമലകര്‍മ്മ സമിതി പ്രചരണം ആരംഭിച്ചത്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ നമ്പര്‍ നല്‍കുകയും തങ്ങള്‍ക്ക് ലഭിക്കേണ്ട പണം ആ അക്കൗണ്ടിലേക്ക് പോയി എന്നുമാണ് ശബരിമല കര്‍മ്മസമിതിയുടെ പരാതി.

ശബരിമല കര്‍മ സമിതിയുടേതെന്ന് കരുതി മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവര്‍ വിവരം പോസ്റ്റ് ചെയ്യുമോ എന്ന് ഫെയ്‌സ്ബുക്കിലൂടെ കെപി ശശികലയും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷത്തിലേറെ തുക ദുരിതാശ്വാസ നിധിയിലേക്ക് പോയി എന്നാണ് കര്‍മ്മ സമിതി ആരോപിക്കുന്നത്.

ശബരിമല യുവതീ പ്രവേശനം സുപ്രിംകോടതി അനുവദിച്ചുകഴിഞ്ഞ് സംഘപരിവാര്‍ ശബരിമലയില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. പൊതുമുതല്‍ നശിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ കേരളാ ഗവണ്‍മെന്റ് ശക്തമായി ഇതില്‍ ഇടപെടുകയും സംഘപരിവാറിനെ അടിച്ചൊതുക്കുകയും ചെയ്തതോടെ നിരവധി അക്രമികള്‍ അഴിക്കുള്ളിലായി. ജയിലില്‍ കഴിയുന്ന കൊടും ക്രിമിനലുകളെ രക്ഷിക്കാന്‍ പണം ആവശ്യപ്പെട്ടാണ് ശതം സമര്‍പ്പയാമി എന്നപേരില്‍ ശശികലയും കൂട്ടരും രംഗത്ത് എത്തിയത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News