• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം

By Web Desk    March 15, 2019   
panampally

കൊച്ചി : സംസ്ഥാനത്ത് വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം .കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം.

സന്ധ്യയോടെ ഇരുചക്ര വാഹനത്തിൽ മുഖം മറച്ചെത്തിയ ആൾ പെൺകുട്ടിയോട് സംസാരിക്കാനെന്ന വ്യാജേന വാഹനം നിർത്തിയ ശേഷം പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ യുവാവ് രക്ഷപ്പെട്ടു .യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു .

നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് അക്രമമുണ്ടായത് .ദൃക്സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് .

രണ്ട് ദിവസം മുൻപാണ് തിരുവല്ലയിൽ പട്ടാപ്പകൽ യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അയിരൂർ സ്വദേശിനിയായ യുവതി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News