• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാ മതിലില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പിന്നെ പാര്‍ട്ടിയിലുണ്ടാകില്ല; താക്കീതുമായി കെ മുരളീധരന്‍

By shahina tn    December 18, 2018   
k-muralidharan

സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം പുകയുന്ന സാഹചര്യത്തില്‍ ശക്തമായ താക്കീതുമായി കെ മുരളീധരന്‍ രംഗത്ത്. വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

വനിതാ മതിലിന്റെ ഭാഗമായി ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ നിന്നാല്‍ അവര്‍ പിന്നെ പാര്‍ട്ടിയുണ്ടാകില്ല, ബാക്കി കാര്യങ്ങള്‍ പിന്നെ പറയാം. ജനുവരി ഒന്നിന് ആരെങ്കിലും വനിതാ മതിലില്‍ പങ്കെടുത്താല്‍ അവര്‍ പിന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ല എന്നായിരുന്നു മുരളീധരന്റെ താക്കീത്.

അതേസമയം വനിതാ മതിലിന്റ സംഘാടക സമിതിയിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്ത കെപിസിസി നേതാവ് മോഹന്‍ ശങ്കറിനെതിരേ നടപടി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലിന്റെ സംഘാടക സമിതിയില്‍ ശങ്കര്‍ പങ്കെടുത്തിരുന്നു.

ഇരു പരുപാടികളിലെയും മോഹന്‍ ശങ്കറിന്റെ സാന്നിധ്യം പാര്‍ട്ടി നേതൃത്വത്തെ അങ്കലാപ്പിലാക്കിയ സാഹചര്യത്തിലാണ് വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ പിന്നെ പാര്‍ട്ടിയിലുണ്ടാകില്ലെന്ന ശക്തമായ താക്കീതുമായി കെ മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News