• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോഴിക്കോട് വിമാനത്താവളത്തിന്റെ നികുതി കുറയ്ക്കാത്തതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം; ഇളവ് നല്‍കാത്തത് അനീതിയെന്ന് ആരോപണം

By shahina tn    January 15, 2019   
kozhikkode-airport

കണ്ണൂര്‍ വിമാനത്താവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ച സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ നികുതി കുറയ്ക്കാന്‍ തയ്യാറാവാത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഇന്ധനനികുതി കുറക്കാതിരിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്താനാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ തീരുമാനം. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍ അവതരിപ്പിക്കും.

കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സും സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 28 ശതമാനം ഇന്ധന നികുതി ഈടാക്കുന്നത് നിര്‍ത്തണമെന്ന് എംകെ രാഘവന്‍ എംപിയും നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ് നല്‍കുമ്പോള്‍ പൊതുമേഖല വിമാനത്താവളമായ കോഴിക്കോടിന് ഇളവ് നല്‍കാതിരിക്കുന്നത് അനീതിയാണെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വരുന്ന 17ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധരിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News