• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:59 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാര്‍ബണ്‍ രഹിത ജില്ലയാവാന്‍ ഒരുങ്ങി വയനാട്; കാപ്പി ബ്രാന്റ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

By shahina tn    December 19, 2018   
ep-jayarajan

വയനാട്: വയനാടിനെ കാര്‍ബണ്‍രഹിത ജില്ലയായിമാറ്റി കാപ്പി ബ്രാന്‍ഡ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് പ്രത്യേക കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയൊരുക്കി കാപ്പി കൃഷി ചെയ്ത് ബ്രാന്‍ഡിംഗ് നടത്തുന്നതിന് കിന്‍ഫ്രയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

വയനാടിനെ കാര്‍ബണ്‍ രഹിത ജില്ലയായി മാറ്റി കാപ്പി ബ്രാന്‍ഡ് ചെയ്യുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലം കാര്‍ബണ്‍ ന്യുട്രല്‍ വില്ലേജ് ആയി പ്രഖ്യാപിക്കും. ഇവിടെ പ്രത്യേകമായി കാപ്പി ചെടികള്‍ നട്ട് പിടിപ്പിച്ച് കാപ്പിപ്പൊടി ഉത്പാദിപ്പിച്ച് വയനാടന്‍ ബ്രാന്‍ഡില്‍ പുറത്തിറക്കനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയായി മാറാനുള്ള പൈലറ്റ് പദ്ധതി മിനങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. കാര്‍ബണ്‍ ന്യുട്രല്‍ ഗ്രാമങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡുണ്ട്. ഇത്തരത്തില്‍ വയനാടന്‍ കാപ്പിയും ബ്രാന്‍ഡ് ചെയ്ത്മാര്‍ക്കറ്റിലെത്തിച്ചാല്‍ കര്‍ഷകര്‍ക്ക് കുടുതല്‍ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷക്ക പെടുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News