• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“ശബരിമല ദര്‍ശനം ആരും സ്‌പോണ്‍സര്‍ ചെയ്തതല്ല, സിപിഐഎമ്മിന്റെ സഹായം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല, മലകയറുന്നത് പൊലീസ് അറിഞ്ഞത് പമ്പയില്‍ എത്തിയപ്പോള്‍”, കനകദുര്‍ഗയും ബിന്ദുവും ക്ലോസ് എന്‍കൗണ്ടറില്‍

By ANSA 11    January 4, 2019   
sabarimallaaa

ശബരിമലയിലെ യുവതി പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കുശേഷം മലകയറി ചരിത്രത്തിന്റെ ഭാഗമായ കനക ദുര്‍ഗയും ബിന്ദുവും റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ മനസുതുറന്നു. ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചതിനേക്കുറിച്ച് പൊതുസമൂഹത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ വ്യക്തമായ ഉത്തരം നല്‍കി. മലകയറ്റം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണ് എന്ന ആരോപണം അവര്‍ തള്ളിക്കളഞ്ഞു. 

“ശബരിമല ദര്‍ശനം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതല്ല. മലകയറാതെ പിന്നോട്ടില്ലെന്ന് പൊലീസിനെ അറിയിച്ചിരുന്നു. മലകയറുന്നത് പൊലീസ് അറിഞ്ഞതുതന്നെ പമ്പയില്‍ എത്തിയപ്പോഴാണ്. സുരക്ഷ നല്‍കിയത് അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. മഫ്തിയില്‍ വന്ന വന്ന പൊലീസുകാര്‍ കണ്ണൂരുകാരാണോ എന്നറിയില്ല”, അവര്‍ പറഞ്ഞു.

കോട്ടയം എസ്പി ഹരിശങ്കറിന് മലകയറ്റത്തേക്കുറിച്ച് അറിയുമായിരുന്നില്ല. ദര്‍ശനത്തിനുശേഷം ഒളിവില്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമത്തിലല്ല, സുഹൃത്തുക്കളുടെ വീടുകളിലാണ്. സിപിഐഎമ്മിന്റെ സഹായം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. മലകയറിയപ്പോള്‍ ആരും തടഞ്ഞില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കൂടെവന്ന സുഹൃത്താണ്. ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ആരേയും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ജീവനുതന്നെ ഭീഷണിയായി സംഘപരിവാര്‍ നിലകൊള്ളുമ്പോഴാണ് കനകദുര്‍ഗയും ബിന്ദുവും അഭിമുഖം അനുവദിക്കുന്നത്. ഇരുവരുടേയും വീടുകള്‍ക്കും ബന്ധുവീടുകള്‍ക്കും നിരീക്ഷണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന വിവരവും ലഭിക്കുന്നുണ്ട്. ഇരുവരും പങ്കെടുക്കുന്ന ക്ലോസ് എന്‍കൗണ്ടര്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടന്‍ പുറത്തുവിടും.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News