• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാലംഗ ട്രാന്‍സ്ജന്‍ഡര്‍ സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി; മല ചവിട്ടിയത് കനത്ത പൊലീസ് സുരക്ഷയില്‍

By shahina tn    December 18, 2018   
sabarimala-transgenders

സന്നിധാനം: നാലംഗ ട്രാന്‍സ്ജന്‍ഡര്‍ സംഘം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി. സുരക്ഷാ സാധ്യതകള്‍ മുന്‍ നിര്‍ത്തി കനത്ത പോലീസ് സുരക്ഷയിലാണ് സംഘം മല ചവിട്ടിയത്. കഴിഞ്ഞ ദിവസം എരുമേലിയില്‍ വെച്ചു പോലീസ് മടക്കി അയച്ച നാലംഗ ട്രാന്‍സ്ജന്‍ഡര്‍ സംഘമാണ് സന്നിധാനത് ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം മടങ്ങിപോയ സംഘം ഇന്നലെ ഹൈക്കോടതി നീരിക്ഷണ സമിതി അംഗം ഡിജിപി ഹേമ ചന്ദ്രനും മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍ക്കിയിരുന്നു.

നിയപദേശം തേടിയ പൊലീസ്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമല ദര്‍ശനത്തിന് തടസ്സമില്ലെന്ന് ഇന്നലെ തന്നെ വ്യക്തമാക്കി. ഇവര്‍ ദര്‍ശനം നടത്തുന്നതിന് എതിര്‍പ്പുകള്‍ ഇല്ലന്ന്, തന്ത്രിയും പന്തളം രാജകുടുംവും ഇന്നലെ പോലീസിനെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ പമ്പയില്‍ .എത്തിയ സംഘം കനത്ത പോലീസ് സുരക്ഷയിലാണ് സന്നിധാനത്ത് എത്തി ദര്‍ശനം നടത്തിയത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News