• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം ബിജെപിയെ വെട്ടിലാക്കുന്നു; 22ന് സമരം നിര്‍ത്താന്‍ ആലോചന

By ANSA 11    January 11, 2019   
ps-sreedharan-pilla2 (1)

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന നിരാഹാര സമരം പാര്‍ട്ടിയെ വെട്ടിലാക്കുന്നു. സര്‍ക്കാര്‍ ഒട്ടും അയവുള്ള സമീപനം സ്വീകരിക്കാത്തതാണ് ബിജെപിയെ ബുദ്ധിമുട്ടിക്കുന്നത്. ഭാരമായി മാറിയ ഉപവാസ സമരം 22 ന് നിര്‍ത്തി തലയൂരാനാണ് ഇപ്പോള്‍ ബിജെപി ആലോചിക്കുന്നത്.

എഎന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, സികെ പത്മനാഭന്‍ എന്നിവരാണ് നേരത്തെ സമരപ്പന്തലില്‍ നിരാഹാരമിരുന്ന് മടങ്ങിയത്. ഇത് കഴിഞ്ഞതിനുശേഷം ബിജെപിയുടെ ഒന്നാംനിര നേതാക്കന്മര്‍ നിരാഹാരമിരിക്കാന്‍ തയാറായില്ല. ഇതോടെയാണ് മറ്റ് നേതാക്കള്‍ സമര മുഖത്തേക്ക് കടന്നുവന്നത്.

എന്‍ ശിവരാജനും പിഎം വേലായുധനും പിന്നീട് നിരാഹാരമിരുന്നു. ഇവര്‍ക്കുംശേഷം ഇപ്പോള്‍ വിടി രമയാണ് ഇപ്പോള്‍ സമരപ്പന്തലില്‍. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് രമ. മറ്റ് നേതാക്കളാരും സമരം ഏറ്റെടുക്കാന്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.

ഗ്രൂപ്പ് കളികളാണ് ബിജെപിയുടെ സമരം പരാജയപ്പെടാന്‍ മറ്റൊരു കാരണം. ശ്രീധരന്‍ പിള്ള പെട്ടന്ന് നിരാഹാരസമരം പ്രഖ്യാപിച്ചത്. ഇതോടെ വെട്ടിലായ പിള്ള പക്ഷത്തിന് ഇപ്പോള്‍ ഏവരുടെയും പഴിയാണ് കേള്‍ക്കേണ്ടിവരുന്നത്. കെ സുരേന്ദ്രനും എംടി രമേശും നിരാഹാരത്തിനില്ല എന്നാണ് വ്യക്തമാക്കിയത്. വി മുരളീധരന്‍ പക്ഷം നിരാഹാര സമരത്തില്‍ പങ്കാളികളേയല്ല. ഇതോടെ സുപ്രിംകോടതി ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്ന ദിവസം നിരാഹാരസമരം അവസാനിപ്പിക്കാനാണ് ബിജെപി കണക്കുകൂട്ടുന്നത്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News