• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:41 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയില്‍ എത്തുന്ന ആക്ടിവിസ്റ്റുള്‍ക്ക് സംരക്ഷണം നല്‍കാനാകില്ല; സന്നിധാനം പൊലീസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി

By shahina tn    December 25, 2018   
sabarimala

സന്നിധാനം: ശബരിമലയില്‍ തിരക്കുള്ള സമയത്ത് യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് വ്യക്തമാക്കി സന്നിധാനത്തെ പൊലിസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. ശബരിമലയിലെത്തുന്ന ആക്ടിവിസ്റ്റുള്‍ക്ക് സംരക്ഷണം നല്‍കാനാകില്ലെന്നും വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഡിജിപിക്ക് നല്‍കിയത്.

തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. സ്ത്രീകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താനുള്ള നടപടിയിലേക്ക് പൊലീസ് പോയിക്കഴിഞ്ഞാല്‍ അത് ദര്‍ശനത്തിനെത്തുന്നവരെ ബാധിക്കും. അതിനാല്‍ ഇത്തരം സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ മടക്കി അയക്കാനുള്ള അനുമതി നല്‍കണം. യുവതികള്‍ എത്തിയാല്‍ പൊലിസ് നടപടികളിലേക്ക് പോകേണ്ടി വരികയും ഈ സമയം ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കാതെ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ എത്തിയ രണ്ട് യുവതികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആക്ടിവിസ്റ്റുകളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണ് ഇന്നലെ മലകയറാനെത്തിയത്. വളരെയധികം തിരക്കുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ അവസരത്തില്‍ സ്ത്രീകള്‍ എത്തുന്നത് ഏറെ ബുദ്ധിമൂട്ടാണുണ്ടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News