• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൊതുപണിമുടക്ക്: അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി പൊലീസിന്റെ കര്‍ശന നടപടികള്‍

By ANSA 11    January 8, 2019   
loknath-behra

തിരുവനന്തപുരം: നാളത്തെ പൊതുപണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി പൊലീസിന്റെ കര്‍ശന നടപടികള്‍. പണിമുടക്ക് ഹര്‍ത്താലാവരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊതുമുതലുകള്‍ക്കും സ്വകാര്യമുതലുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കരുതെന്നും യാതൊരു വിധത്തിലുമുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവരുതെന്നും അദ്ദേഹം അറിയിച്ചു.

ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്തിരിക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അഖിലേന്ത്യാസമരങ്ങള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പലപ്പോഴായി ഹൈക്കോടതി പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

വ്യക്തികള്‍ക്ക് എതിരെയുളള ആക്രമണങ്ങളും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുന്നതും ഫലപ്രദമായി തടയുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യുന്നതിനും എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പണിമുടക്ക് ദിവസങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ തടയുന്നതിന് ഫലപ്രദമായ മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. അക്രമങ്ങളിലേര്‍പ്പെടുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യും.

കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും സ്വകാര്യ, പൊതുഗതാഗത വാഹനങ്ങള്‍ക്കുനേരെ കല്ലെറിയാനും ശ്രമിക്കുന്ന സമരാനുകൂലികളെ അപ്പോള്‍തന്നെ അറസ്റ്റ് ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായം പോലീസ് ലഭ്യമാക്കും. . ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കൈക്കൊള്ളുന്ന നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എല്ലാ റെയ്ഞ്ച് ഐജി മാര്‍ക്കും സോണല്‍ എഡിജിപിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതികള്‍, കെഎസ്ഇബി മറ്റ് ബോര്‍ഡ് ഓഫീസുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ എന്നിവയ്ക്ക് മതിയായ സുരക്ഷ നല്‍കും. അവശ്യസര്‍വ്വീസുകള്‍ തടസ്സം കൂടാതെ നടത്തുന്നതിന് പോലീസ് നടപടി സ്വീകരിക്കും. കെഎസ്ആര്‍ടിസി, മറ്റ് പൊതുഗതാഗതവാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കും. ആവശ്യമായ സ്ഥലങ്ങളില്‍ ഇന്ന് രാത്രി മുതല്‍ തന്നെ പോലീസ് പിക്കറ്റും  പെട്രോളിംഗും ആരംഭിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News