• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒടുവില്‍ ആശ്വാസമായി വിധി; കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി

By shahina tn    December 20, 2018   
ksrtc

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി. പിഎസ്‌സി വഴി മതിയായ ജീവനക്കാര്‍ വന്നില്ലെങ്കില്‍ എംപാനലുകാരെ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിരിച്ചുവിട്ട എംപാനലുകാരുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹോക്കൈടതിയുടെ നിരീക്ഷണം.

ജീവനക്കാരുടെ കുറവ് മൂലം സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. അഡൈ്വസ് മെമ്മോ ലഭിച്ച പിഎസ്‌സിക്കാര്‍ എത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കുംഒരുപോലെ ആശ്വാസം പകരുന്ന ഹൈക്കോടതി വിധി എത്തിയിരിക്കുന്നത്.

നാലായിരത്തിനടുത്ത് ജീവനക്കാരെയാണ് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് പിരിച്ചുവിട്ടത്. ഇത്രയും ജീവനക്കാരെ ഇനി പെട്ടന്ന് കണ്ടെത്തുക എളുപ്പമല്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പിഎസ് സി വഴി മതിയായ ജീവനക്കാര്‍ വന്നില്ലെങ്കില്‍ എംപാനലുകാരെ പരിഗണിക്കാമെന്നാണ് ഹൈക്കോടതിയുട സുപ്രധാന നിരീക്ഷണം.

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരില്‍ പലരും മറ്റ് ജോലികളില്‍ പ്രവേശിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ട അത്രയും ആളുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചത്.

അതേസമയം പിഎസ്‌സി ലിസ്റ്റില്‍ നിന്നുള്ള കണ്ടക്ടര്‍മാര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. പിഎസ്‌സി നിയമന ഉത്തരവ് കൈപ്പറ്റിയവര്‍ ഇന്ന് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തണമെന്നാണ് എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നിര്‍ദേശം. പിഎസ്‌സി ലിസ്റ്റ് പ്രകാരം നിയമനം നല്‍കുന്നതിന് ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News