• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; അറസ്റ്റിലായത് പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍.

By shahina tn    December 17, 2018   
Rahul-Eswerr

പാലക്കാട്: അയ്യപ്പ ധര്‍മ്മസേനാ നേതാവ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പമ്പയില്‍ പൊലീസുകാരെ തടഞ്ഞ കേസുമായി ബന്ധപ്പെട്ട് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ്. വ്യവസ്ഥകള്‍ ലംഘിച്ചതോടെ രാഹുല്‍ ഈശ്വറിന്റെ ജാമ്യം കഴിഞ്ഞ ദിവസം റാന്നി കോടതി റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

പാലക്കാട് ഹിന്ദുമഹാസഭ അയ്യപ്പന്മാര്‍ക്കായി ഒരുക്കുന്ന ഇടത്താവളം ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ പതിനംത്തിട്ട പൊലീസിന് കൈമാറും.

ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയത്. ശബരിമലയിലെ തുലാമാസ പൂജാ സമയത്തെ അക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ കര്‍ശന ഉപാധികളോടുകൂടിയായിരുന്നു രാഹുലിന് ജാമ്യം അനുവധിച്ചിരുന്നത്. രണ്ടാഴ്ച്ച കൂടുമ്പോള്‍ പമ്പ പൊലീസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണം എന്ന ഉപാധിയടക്കം ഒമ്പതോളം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസില്‍ ജാമ്യം നല്‍കിയത്. 

എന്നാല്‍ ഈ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ മാസം എട്ടാം തിയതി രാഹുല്‍ ഒപ്പിടാന്‍ സ്റ്റേഷനില്‍ എത്തിയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇതോടെ രാഹുലിന്റെ ജാമ്യം റാന്നി കോടതി റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടി.

അതേസമയം പൊലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഏതാനും മണിക്കൂറുകള്‍ താമസിച്ച് എത്തിയതിനാണ് വ്യവസ്ഥ ലംഘിച്ചു എന്നു പറയുന്നതെന്നും ഇതിനെതിരെ തിങ്കളാഴ്ച്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമരം തുടരുമെന്നും ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നും രാഹുല്‍ ആരോപിച്ചു.l

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News