• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്‍

By ANSA 11    January 12, 2019   
kanam

ആലപ്പാട് സമരം ന്യായമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം രാജേന്ദ്രന്‍. സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു. സിപിഐഎം ജനങ്ങളുടെ കൂടെ സമരത്തിനൊപ്പം നില്‍ക്കും. ഖനനം നിര്‍ത്തിയതിന് ശേഷം ചര്‍ച്ച ചര്‍ച്ച എന്നാണ് സമരക്കാരുടെ ആവശ്യം.

സമരക്കാര്‍ കടുംപിടുത്തം പിടിക്കില്ല. നിയമസഭ സമിതിയുടെ ശുപാര്‍ശ കൂടെ പരിഗണിച്ച് രമ്യമായി പ്രശ്‌നം പരിഹരിക്കും. യുക്തമാണെന്ന സര്‍ക്കാരിന് തോന്നുന്ന സമയത്തു അതില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കും. കോംട്രസ്റ്റ് തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപ കൊടുക്കാമെന്ന തീരുമാനം എല്‍ഡിഎഫിന്റെതെന്നും കാനം പറഞ്ഞു.

ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയ ഖനനം പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കം എന്നും അവര്‍ പറഞ്ഞു. നിയമസഭയുടെ പരിസ്ഥിതി സമിതി ആലപ്പാട് പഠനം നടത്തിയിട്ടുണ്ട്. അവിടെ എങ്ങനെയാണ് ഖനനം നടത്തേണ്ടത് എന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ആശങ്ക അറിയിച്ചാല്‍ സ്വഭാവികമായും ചര്‍ച്ച ആവശ്യമായി വരും. വ്യവസായ വകുപ്പ് അതിന് ആവശ്യമായ മുന്‍കൈ എടുക്കും എന്നുമാണ് മന്ത്രി പറഞ്ഞത്.

 

Tags: kerala kanam
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News