• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഴീക്കോട് തെരഞ്ഞെടുപ്പ് കേസ്; കെഎം ഷാജി നല്‍കിയ അപ്പീലില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രിംകോടതി

By ANSA 11    January 11, 2019   
km-shaji-1

ദില്ലി: സിപിഐഎം പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കെഎം ഷാജി നല്‍കിയ അപ്പീലില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രിംകോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. ശമ്പളവും ആനുകൂല്യങ്ങളും ഇല്ല. വോട്ട് ചെയ്യാന്‍ കഴിയില്ല. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഐഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമെത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ആദ്യ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. രണ്ട് അപ്പീലുകളും കോടതി ഒരുമിച്ചു പരിഗണിക്കും. ജസ്റ്റിസ് എകെ സിക്രിയുടെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News