• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോതമംഗലം പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സുകാരോട് പള്ളിയില്‍ കയറരുതെന്ന് പറഞ്ഞത് എന്തിന്? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

By shahina tn    December 18, 2018   
kothamangalam-church

യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ അധികാരത്തര്‍ക്കം നിലവിലുള്ള കോതമംഗലം പള്ളിക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ത്തഡോക്‌സുകാരോട് പള്ളിയില്‍ കയറരുതെന്ന് പറഞ്ഞത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഓര്‍ത്തഡോക്‌സ് സഭാ വികാരിക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു. പ്രാര്‍ത്ഥനയ്ക്ക് സൗകര്യം നല്‍കാനുള്ള മുന്‍സിഫ് കോടതി ഉത്തരവ് നടപ്പിലാക്കണമെന്നും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി വേണമെന്നും കോടതി വ്യക്തമാക്കി.

കോതമംഗലം ചെറിയ പള്ളിയില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി മുന്‍സിഫ് കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടര്‍ന്നാണ് പൊലീസിന് നേരെ ഹെക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്. ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് മാത്രമല്ല ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ അതിന് മുതിരരുത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഇതിനിടെ മുന്‍സിഫ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭയുടെ ഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്. ഹര്‍ജി പരിഗണിക്കവെയാണ് കോടതി പൊലീസിന് നേരെ വിമര്‍ശനമുന്നയിച്ചത്. മുന്‍സിഫ് കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ അത് നടപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്വമെന്നും അല്ലാതെ അനുകൂല വിധി ലഭിച്ചവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയല്ലെന്നും കോടതി വിമര്‍ശിച്ചു. ഉത്തരവുകള്‍ നടപ്പിലാക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. അതല്ലാതെ അനുകൂല വിധി സമ്പാദിച്ചവരെ നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടതെന്നും താക്കീത് ചെയ്ത കോടതി യാക്കോബായ സഭയുടെ ഹര്‍ജി പ്രകാരം മുന്‍സിഫ് കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News