• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദേശീയ പണിമുടക്ക് രണ്ടാദിവസം: ഗ്രാമീണ മേഖലയില്‍ പൂര്‍ണ്ണം; നഗരങ്ങളില്‍ സമ്മിശ്ര പ്രതികരണം

By ANSA 11    January 9, 2019   
national-strike

ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മലബാറില്‍ ഭാഗികം. പലയിടങ്ങളിലും കടകള്‍ തുറന്നു. കോഴിക്കോട് നഗരത്തില്‍ ചുരുക്കം ചില സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി. അതേസമയം ഗ്രാമീണ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. ഇന്നലെ ഹര്‍ത്താലായി മാറിയിരുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സമ്മിശ്രപ്രതികരണമാണ് നല്‍കുന്നത്. കോഴിക്കോട്ട് റെയില്‍വേസ്‌റ്റേഷന്‍, മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ സ്വകാര്യബസ്സുകള്‍ സിറ്റി സര്‍വീസ് നടത്തി.

ഓട്ടോറിക്ഷകളും കൂടുതല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. റെയില്‍ ഗതാഗതത്തേയും സമരം സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇപ്പോഴും സ്വകാര്യബസ്സുകള്‍ ഓടാത്തത് ജനജീവിതത്തെ തടസ്സപ്പെടുത്തി. മിക്കയിടങ്ങളിലും കടകള്‍ തുറന്നു. മിഠായിത്തെരുവിലടക്കം പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയില്‍ തുറന്ന കടകള്‍ സമരാനുകൂലികള്‍ അടപ്പിച്ചു. ഇന്ന് കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പയ്യന്നൂരിലും പാലക്കാടും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. സംഭവത്തില്‍ പയ്യന്നൂരില്‍ സ്ത്രീകളും ജനപ്രതിനിധികളുമടക്കം 160 പേര്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തിട്ടുണ്ട്. മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വയനാട്ടിലെ തോട്ടം മേഖലകളില്‍ ഇന്നും തൊഴിലാളികള്‍ ജോലിക്കെത്തിയില്ല. എങ്കിലും ടൂറിസം മേഖലയിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.

ഇന്നലെ രംഗത്ത് സജീവമായിരുന്ന സമരസമിതി നേതാക്കള്‍ ഇന്ന് നിലപാട് കടുപ്പിക്കാതെ മാറിനിന്നു. നിരന്തരമായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ജനവികാരം ശക്തമാകുന്നുവെന്നതിന്റെ സൂചനയാണ് പണിമുടക്കിന്റെ രണ്ടാം ദിവസത്തിലെ നിസ്സഹരണം സൂചിപ്പിക്കുന്നത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News