• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നാടകീയ രംഗങ്ങള്‍ക്ക് അന്ത്യം; മലകയറാതെ മനിതികള്‍ മടങ്ങി; പോകേണ്ട ഇടം വരെ സുരക്ഷയൊരുക്കുമെന്ന് പൊലീസ്

By shahina tn    December 23, 2018   
manithi-team

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മല കയറാതെ മനിതികള്‍ മടങ്ങി. മനിതി സംഘത്തിലെ യുവതികളുമായി എസ്പി കാര്‍ത്തികേയന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് മനിതി സംഘാംഗങ്ങള്‍ മടങ്ങിപ്പോകാമെന്നറിയിച്ചത്. ഇവര്‍ ചെന്നെയിലേക്ക് മടങ്ങിപ്പോകുകയാണെന്ന് അറിയിച്ചു കഴിഞ്ഞു.  പമ്പയില്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ചാണ് എസ്പി കാര്‍ത്തികേയന്‍ യുവതികളുമായി ചര്‍ച്ച നടത്തിയത്. സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് യുവതികള്‍ മടങ്ങിപ്പോകാന്‍ തയ്യാറായത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രതിഷേധങ്ങളെ നേരിടുന്ന യുവതികള്‍ എന്തുവന്നാലും ദര്‍ശനം നടത്താതെ തങ്ങള്‍ മടങ്ങിപ്പോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

രാവിലെ മുതല്‍ നാടകീയ രംഗങ്ങള്‍ക്കാണ് സന്നിധാനവും പമ്പയും ശബരിമലയും നിലയ്ക്കലുമൊക്കെ സാക്ഷ്യം വഹിച്ചത്. സ്ത്രീകളെ സന്നിധാനത്തേയ്ക്ക് എത്തിക്കാന്‍ പൊലീസ് ഒരു പ്രാവശ്യം ശ്രമം നടത്തിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മനിതി സംഘാംഗങ്ങളെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റി. ശബരിമല ദര്‍ശനത്തിനെത്തിയ സാധാരണക്കാരായ ഭക്തരോടൊപ്പമാണ് പ്രതിഷേധക്കാര്‍ ഉള്ളത് എന്നത് പൊലീസിന് വെല്ലുവിളിയാകുകയായിരുന്നു. ഭക്തര്‍ക്കിടയിലുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ പ്രതികരിക്കാന്‍ പൊലീസിന് കഴിയാതെ പോയത് ഇവര്‍ മുതലെടുക്കുകയായിരുന്നു.

ഇതിനിടയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി സ്ഥലത്ത് സംഘര്‍ഷം സൃഷ്ടിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാല്‍ ഇതോടെ നാടകീയ രംഗങ്ങളാണ് പിന്നെ നടന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഒടുവില്‍ മനിതി സംഘത്തോട് തിരിച്ചുപോകുന്ന കാര്യം സംബന്ധിച്ച് പൊലീസ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്‌ക്കൊടുവില്‍ സ്വന്തം തീരുമാന പ്രകാരമാണ് അവര്‍ മടങ്ങുന്നതെന്ന് പൊലീസ് അറിയിച്ചു.

സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മനിതി സംഘത്തെ സന്നിധാനത്തേയ്ക്ക് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും എന്നാല്‍ മനിതി സംഘത്തോട് തിരിച്ച് പോകാന്‍ ആവശ്യപ്പെടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. അവര്‍ സ്വയം തിരിച്ചുപോകാന്‍ തയ്യാറാകുന്നതുവരെ കാത്തിരിക്കുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. പ്രതിഷേധം ശക്തമായതോടെയാണ് യുവതികളെ ആദ്യം പമ്പയില്‍ നിന്ന് മാറ്റിയത്.

പ്രതിഷേധക്കാര്‍ മനിതി സംഘത്തിലെ സ്ത്രീകളെ ആക്രമിക്കുമെന്ന സാഹചര്യത്തിലാണ് പൊലീസ് ഇവരെ സ്ഥലത്ത് നിന്ന് മാറ്റിയത്. പിന്നീട് പൊലീസ് വാഹനത്തില്‍ വെച്ച് ഇവരോട് സംസാരിക്കുകയും ചെയ്തു. ഇവര്‍ ഇന്ന് തന്നെ ചെന്നെയിലേക്ക് മടങ്ങിപ്പോകുമെന്ന് അറിയിച്ചതായി എസ്പി കാര്‍ത്തികേയന്‍ പറഞ്ഞു. ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുംവരെ പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കും.

അതേസമയം മനിതിയുടെ നേതൃത്വത്തില്‍ മറ്റ് സംഘങ്ങള്‍ ഇന്നെത്തുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ വ്യക്തതയില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ മാധ്യമങ്ങളെ അറിയിക്കുമെന്നുമായിരുന്നു എസ്പിയുടെ മറുപടി. 45 സ്ത്രീകളടങ്ങുന്ന സംഘം എത്തുമെന്നാണ് നേരത്തെ ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആറംഗ സംഘമാണ് എത്തിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ പല സംഘങ്ങളായി എത്തുമെന്നാണ് കരുതുന്നത്. ഒരു സംഘം കോയമ്പത്തൂര്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News