• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓച്ചിറയില്‍ 14വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മകന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് പ്രതിയുടെ പിതാവ്

By Ajay    March 20, 2019   

കൊല്ലം: കൊല്ലം ഓച്ചിറയില്‍ 14വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിയായ റോഷന്റെ അച്ഛന്‍ നവാസ്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും തെറ്റ് ചെയ്തവര്‍ക്കൊപ്പം ഒരിക്കലും നില്‍ക്കില്ലെന്നും റോഷന്റെ അച്ഛന്‍ നവാസ് പ്രതികരിച്ചു. മകന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷ ലഭിക്കണം പക്ഷേ ചിലര്‍ ഈ സംഭവത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും നവാസ് ആരോപിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ് നവാസ്.

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുമായ പ്രതിയായ റോഷന്‍ ബംഗളുരുവിലേക്കാണ് പൊയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളുരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതിന്റെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ഒരു സംഘമാളുകള്‍ ഓച്ചിറയില്‍ വഴിയോരക്കച്ചവടം നടത്തിയിരുന്ന ദമ്പതികളുടെ പതിനാല് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയത്. ഓച്ചിറ കണ്ണന്‍കുളങ്ങര സ്വദേശി റോഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുമായി റോഷന്‍ ബംഗളുരുവിലേക്ക് കടന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ എറണാകുളം റെയില്‍വേസ്റ്റഷന്‍ വരെ മാത്രമാണ് അനുഗമിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി കായംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഓച്ചിറയില്‍ ദേശീയ പാതയ്ക്കരികില്‍ ശില്‍പങ്ങള്‍ തയ്യാറാക്കി വില്ലന നടത്തിവന്ന സംഘത്തിലെ പെണ്‍കുട്ടിയെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയത്.

അസിസ്റ്റന്റ് കമ്മീഷ്ണര്‍ അരുണ്‍ രാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുമായ് റോഷന്‍ അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാതെ വിഷയം ഒത്തുതീര്‍പ്പാക്കി വിട്ടതായും ആക്ഷേപമുണ്ട്. പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News