• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കരുണയ്ക്ക് സ്വന്തമായി ഇടം നല്‍കി നടന്‍ ജയറാമിന്റെ ക്രിസ്മസ് സമ്മാനം

By shahina tn    December 24, 2018   
jayaram

ആലപ്പുഴ: അശരണര്‍ക്ക് അഭയമായി മാറിയ കരുണ അത്താഴക്കൂട്ടത്തിന് ഇനി ഇടം സ്വന്തം. വര്‍ഷങ്ങളായി സ്വന്തമായി കെട്ടിടമില്ലാതെ ബുദ്ധിമുട്ടിയിരുന്ന സന്നദ്ധ സംഘടനയായ കരുണ അത്താഴക്കൂട്ടത്തിന് ക്രിസ്മസ് സമ്മാനമായി 10 സെന്റ് സ്ഥലം വാഗ്ദാനം നല്‍കിയിരിക്കുകയാണ് നടന്‍ നടന്‍ ജയറാം. വൃദ്ധന്മാര്‍ക്കും മറ്റ് അശരണര്‍ക്കും അഭയം നല്‍കുന്ന ആലപ്പുഴയിലെ സന്നദ്ധ സംഘടനയാണ് കരുണ അത്താഴക്കൂട്ടം. വര്‍ഷങ്ങളായുള്ള ഇവരുടെ ആഗ്രഹമാണ് ഇതോടെ നിറവേറിയിരിക്കുന്നത്.

ആലപ്പുഴയില്‍ കരുണ അത്താഴക്കൂട്ടവും ശ്രീ.സത്യസായി മാതൃകാ ഗ്രാമവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് ജയറാം സ്ഥലം വാഗ്ദാനം ചെയ്തത്. അറുപത് കഴിഞ്ഞ അച്ഛനമ്മമാരെ ചിരിയും സന്തോഷവും നിറഞ്ഞ അവരുടെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയെന്നതാണ് ‘തുടര്‍  ബാല്യം’ എന്ന് പേരിട്ട ചടങ്ങിന്റെ ലക്ഷ്യം. പരിപാടിയില്‍ വെച്ച് നടന്‍ ജയറാം നല്‍കിയ വാഗ്ദാനം അവര്‍ക്ക് സുരക്ഷിതത്വത്തിന്റെ ഇടത്തിലേക്ക് കൂടിയുള്ള യാത്രയായിരുന്നു.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഗ്രാന്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ജയറാം ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News