• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നവകേരള നിര്‍മിതിക്കായി സുമനസുകളുടെ കൈത്താങ്ങ്

By shahina tn    December 18, 2018   
navakerala

പ്രളയബാധിതര്‍ക്കായി ഫിലാഡല്‍ഫിയയിലെ കല മലയാളി അസോസിയേഷന്റെ കൈത്താങ്ങ്. നോര്‍ത്ത് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരള ആര്‍ട്ട് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍(കല) എട്ട് ലക്ഷം രൂപയാണ് പ്രളയം വീടുകള്‍ നഷ്ടപ്പെടുത്തിയ രണ്ട് പേര്‍ക്ക് പുതിയ വീട് നിര്‍മിക്കുന്നതിനായി നല്‍കിയത്. 1978ല്‍ ആരംഭിച്ച കല സംഘടനയുടെ സാരഥിയായ ജോര്‍ജ്ജ് മാത്യു ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ചെക്ക് കൈമാറി. പ്രളയബാധിതരായ അര്‍ഹര്‍ക്ക് കൃത്യമായി സഹായം എത്തിക്കുന്നതിനായാണ് ചെക്ക് കളക്ടര്‍ക്ക് കൈമാറിയതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. ഇനിയും ഒരു വീട് കൂടി നിര്‍മ്മിക്കുന്നതിനുള്ള തുക ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജു എബ്രഹാം എംഎല്‍എ, സബ് കളക്ടര്‍ വിനയ്ഗോയല്‍, കല അംഗം ത്രേസ്യാമ്മ മാത്യുസ് എന്നിവര്‍ സന്നിഹിതരായിരുന്നു.   

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News