• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസില്‍ ആരോഗ്യ മന്ത്രി; പങ്കെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയായതിനാലെന്ന് മന്ത്രിയുടെ ഓഫീസ്.

By Shahina    December 15, 2018   
kk-shailaja-teacher

തിരുവനന്തപുരം: വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ പങ്കെടുത്തത് കേന്ദ്ര സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയായതിനാലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്. ഡിസംബര്‍ 14 മുതല്‍ 17 വരെ അഹമ്മദാബാദില്‍ വച്ചാണ് പരിപാടി.

കേന്ദ്ര ആയുഷ് വകുപ്പിന്റേയും സിസിആര്‍എഎസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണ് വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിച്ചു വരുന്നത്.

2002ലാണ് ഇത്തരത്തിലൊരു ആയുര്‍വേദ കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ വെച്ചാണ് ആദ്യത്തെ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് കോണ്‍ഗ്രസ് നടന്നിട്ടുണ്ട്.

പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം പങ്കെടുക്കാറുമുണ്ട്. കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേള്‍ഡ്ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്..

വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ചയും കോ ചെയര്‍പേഴ്‌സണ്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി പിഎന്‍ രഞ്ജിത്ത് കുമാറുമാണ്. സിഎസ്‌ഐആര്‍, സിസിആര്‍എഎസ് എന്നിവയുടെ അധ്യക്ഷന്‍മാരും കേന്ദ്ര ഗവണ്‍മെന്റ്, ആയുഷ് അഡൈ്വസര്‍ എന്നിവരും ചേര്‍ന്നാണ് നാഷണല്‍ സ്റ്റിയറിംഗ് കമ്മറ്റി. വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് ജനറല്‍ പ്രൊഫസര്‍ കെഎസ് ധീമാന്‍ ആണ ്‌കോ-ചെയര്‍പേഴ്‌സണ്‍ ഡോ. പിഎം വാര്യര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല) ഡോ. തനുജ മനോജ് നൈസരി (ഡയറക്ടര്‍, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ, ന്യൂഡല്‍ഹി) എന്നിവരും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ പവന്‍കുമാര്‍ ഗോഡ്വര്‍ (നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ആയുര്‍വേദ)യും ആണ്. മാത്രമല്ല ഉദ്ഘാടന പരിപാടിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അതിനാല്‍തന്നെ തെറ്റായ പ്രചരണം നടത്തരുതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News