• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാസര്‍ഗോഡ് നടന്ന അക്രമ സംഭവങ്ങളില്‍ 12 പേര്‍ അറസ്റ്റില്‍; പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

By ANSA 11    January 4, 2019   
police-2

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ നടന്ന സംഘര്‍ഷ സംഭവങ്ങളുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമത്തില്‍ പത്ത് പേര്‍ക്കായിരുന്നു പരുക്ക് പറ്റിയത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മഞ്ചേശ്വരം താലൂക്കില്‍ വ്യാപക അക്രമങ്ങളായിരുന്നു അരങ്ങേറിയത്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി താലൂക്ക് പരിധിയില്‍ രണ്ട് ദിവസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.അവധി പ്രഖ്യാപിച്ചു. തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്....

ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കിടെ ഉണ്ടായ ആക്രമത്തോടെയാണ് ജില്ലയില്‍ വ്യാപക സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയില്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി.ഇതിന് തുടര്‍ച്ചയായി ചേറ്റുകുണ്ടില്‍ വനിത മതിലിന് നേരെ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. സംഭവത്തില്‍ മുന്നൂറോളം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിലാണ് സംഘര്‍ഷം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചത്. ഇന്നലെ കാഞ്ഞങ്ങാടും കാസര്‍ഗോഡും സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെവ്യാപക ആക്രമങ്ങളാണ് അരങ്ങേറിയത്. ഇതിന് തുടര്‍ച്ചയായി രാത്രിയിലും ഇന്ന് പുലര്‍ച്ചയോടെയുമായി മഞ്ചേശ്വരം മേഖലകളില്‍ അക്രമികള്‍ അഴിഞ്ഞാടി. ഈ മേഖലകളില്‍ നിരവധി പേര്‍ക്ക് വേട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ പത്തോളം പേര്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. നിരവധി വാഹനങ്ങളും വീടുകളും തകര്‍ത്തു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി.  നീലേശ്വരം മനോരമ ലേഖകന്‍  ശ്യാം ബാബുവിന്റെ വീടിന് നേരെ അക്രമമുണ്ടായി. കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. സംഘര്‍ഷ . സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് ....


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News