• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സ്ത്രീപ്രവേശനത്തിന്റെ സര്‍ക്കാര്‍ കണക്ക്; സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം കൊട്ടാരം

By shahina tn    January 18, 2019   
narayana-varmma

പത്തനംതിട്ട: മണ്ഡലകാലത്ത് 51 യുവതികള്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കുകള്‍ വിശ്വസനീയമല്ലെന്ന് പന്തളം കൊട്ടാരം. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ യുവതീപ്രവേശനത്തിന്റെകണക്കുകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ തെറ്റാണെന്നും കേസിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നടക്കില്ലെന്നും പന്തളം കൊട്ടാര പ്രതിനിധി നാരായണ വര്‍മ്മ പറഞ്ഞു.

ശബരിമലയില്‍ എത്തിയവരാരും ഭക്തരായ യുവതികളല്ലെന്നും ആചാരം നിലനിര്‍ത്തുന്നതിന് വേണ്ടി ഇനിയും മുന്നോട്ടുതന്നെ പോവുമെന്നും നാരായണ വര്‍മ്മ പറഞ്ഞു. സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി വിശ്വാസ സമൂഹത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സംരക്ഷണം ആവശ്യപ്പെട്ട് നല്‍കി ഹര്‍ജി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ പ്രസ്തുത റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സന്ദര്‍ശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പടെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ അഭിഭാഷകന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരുടെ കണക്കുകളാണ് സമര്‍പ്പിച്ചത്.

ആന്ധ്രപ്രദേശില്‍ നിന്നും 20 യുവതികളും തെലങ്കാനയില്‍ നിന്ന് 3, തമിഴ്‌നാട്ടില്‍ നിന്ന് 25, കര്‍ണാടക, ഗോവ, പുതുച്ചേരി എന്നിവങ്ങളില്‍ നിന്നും ഒന്നു വീതം യുവതികളുമാണ് സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ നിന്ന് ആരും പട്ടികയില്‍ ഇല്ല. ശ്രീലങ്കന്‍ സ്വദേശിയായ യുവതി സന്ദര്‍ശനം നടത്തി എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ശ്രീലങ്കന്‍ സ്വദേശിനിയുടെ പേരും ഇല്ല. പട്ടികയില്‍ വിദേശികളായ യുവതികളുടെ പേരും ഇല്ല.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News