• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

By ANSA 11    January 9, 2019   
elephant

കോരുത്തോട് കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പരമശിവം (38) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വനപാലകരും തീര്‍ത്ഥാടകരും ചേര്‍ന്ന് പരമശിവത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍  കഴിഞ്ഞില്ല. മൃതദേഹം മുണ്ടക്കയത്തെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ശബരിമല കാനനപാതയില്‍ ആനകള്‍ ഇറങ്ങുന്നത് പതിവാകുന്നത് തീര്‍ത്ഥാടകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ മാസം ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചിരുന്നു. ചെന്നൈ സ്വദേശി നിരേഷ് കുമാറാണ് (30) മരിച്ചത്. കരിമല മുകളില്‍ വെച്ച് നിരേഷിന് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News