• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും

By shahina tn    January 16, 2019   
ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ശമ്പളപരിഷ്‌കരണം, പിരിച്ചുവിട്ട താല്‍ക്കാലി ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിന് അഹ്വാനംചെയ്തിരിക്കുന്നത്.

അതേ സമയം കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച സമരത്തിന് സര്‍ക്കാര്‍ അനുകൂല സംഘടനകളും പിന്തുണയ്ക്കുന്നുണ്ട്.

മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ഓരോ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ ഇടപെടാറില്ലെന്നും ഗതാഗത മന്ത്രി അടക്കമുള്ളവര്‍ ഇതില്‍ മൗനം പാലിക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നിലപാട് തുടരുന്നതിനാല്‍ സമരം ശക്തമാക്കി മുന്നോട്ട് കൊണ്ട് പോകണം എന്നതാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായം.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News