• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജി.എസ്.ടി. റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികൾക്ക് നോട്ടീസ്

By shahina tn    December 20, 2018   
GST

ചരക്ക് സേവന നികുതി നിയമപ്രകാരം സമർപ്പിക്കേണ്ട ജി.എസ്.ടി.ആർ.-3ബി റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് നൽകി തുടങ്ങി.

ജി.എസ്.ടി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും ചില വ്യാപാരികൾ റിട്ടേൺ സമർപ്പിച്ചതിൽ ഗുരുതര വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്. റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികൾക്കുള്ള ജി.എസ്.ടി.ആർ.-3എ നോട്ടീസ് ഓൺലൈനായി വ്യാപാരിയുടെ രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്കാണ് അയയ്ക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ റിട്ടേൺ സമർപ്പിച്ച് അസസ്സ്‌മെന്റ് നടപടികളിൽ നിന്ന് ഒഴിവാകാൻ വ്യാപാരിക്ക് അവസരമുണ്ട്. റിട്ടേൺ സമർപ്പിച്ചതിൽ വീഴ്ച വരുത്തിയ വ്യാപാരികൾ ജി.എസ്.ടി.എന്നിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ ലഭിച്ച നോട്ടീസ് പരിശോധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News