• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:38 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ പറയില്ല എന്നതില്‍ പൃഥ്വിരാജിനോട് വിയോജിപ്പ്, നടിമാരുടെ കൂട്ടായ്മയും അമ്മയും പൂര്‍ണമായി ശരിയല്ല, കസബ വിവാദത്തില്‍ മമ്മൂട്ടിയെ പഴിക്കേണ്ടതില്ല”, നിലപാട് വ്യക്തമാക്കി ടോവിനോ

By ANSA 11    January 11, 2019   
tovino (1)

പൃഥ്വിരാജുമായും നിവിന്‍ പോളിയുമായും യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് ശ്രദ്ധേയനായ യുവതാരം ടോവിനോ തോമസ്. ചില പ്രശ്‌നങ്ങളുണ്ടെന്ന് വിശ്വസിക്കാനാണ് ചിലര്‍ക്കിഷ്ടം. എന്നാല്‍ അങ്ങനയൊന്നില്ലെന്ന് സംശയലേശമന്യേ ടോവിനോ വ്യക്തമാക്കി. എന്നാല്‍  അങ്ങനയൊന്നില്ലെന്ന് സംശയലേശമന്യേ ടോവിനോ വ്യക്തമാക്കി.

എന്നാല്‍ സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണത്തിന്റെ കാര്യത്തില്‍ പൃഥ്വിരാജിനോട് ഒരല്‍പം വിയോജിപ്പുണ്ട്. സ്ത്രീവിരുദ്ധമെന്ന് തോന്നാവുന്ന ഡയലോഗുപോലും സിനിമയില്‍ പറയില്ല എന്ന നിലപാടിനോടാണ് വിയോജിപ്പ്. തിരക്കഥ ആവശ്യപ്പെടുന്ന എന്തും നടന്‍ ചെയ്യണം. അതില്‍ നടനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. ടോവിനോ പറഞ്ഞു.

കസബ വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണയ്ക്കുകയും ചെയ്തു ടോവിനോ. എന്തിനാണ് മമ്മൂട്ടിയെ പഴിക്കുന്നത് എന്നുചോദിച്ച താരം ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്തം എന്നും പറഞ്ഞു. “വ്യക്തിജീവിതത്തില്‍ മമ്മൂക്ക എങ്ങനെയാണ് എന്നതാണ് പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്നെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത്?” ടോവിനോ ചോദിച്ചു.

നടിമാരുടെ കൂട്ടായ്മയുടെ പക്ഷത്തും അമ്മ സംഘടനയുടെ പക്ഷത്തും പൂര്‍ണമായും ശരിയുണ്ടെന്ന് താന്‍ പറയില്ല. രണ്ടുപക്ഷത്തും ന്യായമുണ്ട്. എന്നാല്‍ ന്യായം മാത്രല്ല ഉള്ളത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.




 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News