• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: തട്ടിപ്പ് കേസിലെ പ്രതി സുഹാസ് ചന്ദ്രശേഖര്‍ ഭര്‍ത്താവാണെന്ന വെളിപ്പെടുത്തലുമായി നടി ലീന മരിയ പോള്‍

By shahina tn    December 19, 2018   
leena

കൊച്ചി: നിരവധി തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയായ സുഹാസ് ചന്ദ്രശേഖര്‍ തന്റെ ഭര്‍ത്താവെണെന്ന വെളിപ്പെടുത്തലുമായി ലീന മരിയ പോള്‍. കൊച്ചിയില്‍ വെടിവെപ്പുണ്ടായ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ ദിവസം പൊലിസിന് നല്‍കിയ മൊഴിയില്‍ ലീന പറഞ്ഞിരുന്നത് ഇയാള്‍ പണ്ട് സുഹൃത്തായിരുന്നെന്നും ഇപ്പോള്‍ പരിചയമില്ലെന്നുമായിരുന്നു.

ചെന്നൈ കാനറാ ബാങ്കില്‍ നിന്നും 19 കോടി തട്ടിയ കേസില്‍ 2015 ല്‍ ഡല്‍ഹിയില്‍ വെച്ച് ലീനയേയും സുഹൃത്തായ സുഹാസ് ചന്ദ്രശേഖറിനേയും അറസ്റ്റ് ചെയ്തിരുന്നു.  സുഹാസ് ചന്ദ്രശേഖര്‍ ഈ കേസില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാള്‍ തന്റെ സുഹൃത്തായിരുന്നെന്നും ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് കഴിഞ്ഞ ദിവസം ലീന പൊലിസിന് നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ അന്വേഷണം വന്നാല്‍ സുഹാസുമായുള്ള ബന്ധം വെളിപ്പെട്ടേക്കും എന്നുകരുതിയാണ് ഇയാള്‍ സുഹൃത്ത് മാത്രമല്ല തന്റെ ഭര്‍ത്താവാണെന്നും വെളിപ്പെടുത്തി നടി രംഗത്തുവന്നിരിക്കുന്നത്.

ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ അക്രമത്തിന് ശേഷവും തനിക്ക് നിരന്തരം ഫോണ്‍ സന്ദേശങ്ങള്‍ വന്നിരുന്നതായും ലീന പറഞ്ഞു. കഴിഞ്ഞ ഒരു മാസം മുമ്പായിരുന്നു ആദ്യമായി രവി പൂജാരിയുടെ കോള്‍ വന്നിരുന്നത്. അന്ന് അഞ്ച് കോടിരൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 25 കോടിയും ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ വധിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച്ച ബ്യൂട്ടിപാര്‍ലറില്‍ വെടിവെയ്പ്പ് ഉണ്ടായത്.

മുമ്പ് നിരവധി തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ലീന. അതിനാല്‍ കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രികരിച്ചുള്ള കൂടുതല്‍ അന്വേഷണം പൊലിസില്‍ നിന്നുമുണ്ടാകും. താന്‍ ഒരു സ്ത്രീ ആണെന്നും തനിക്ക് പൊലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മരിയ പോള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News